Attacked | വെള്ളറടയില്‍ കെഎസ്ആര്‍ടിസി കന്‍ഡക്ടര്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പരാതി; തട്ടിക്കയറുകയും ഉടുപ്പില്‍ കുത്തിപ്പിടിച്ചശേഷം മുഖത്തടിച്ചെന്നും പൊലീസ്

 


തിരുവനന്തപുരം: (www.kvartha.com) വെള്ളറടയില്‍ കെഎസ്ആര്‍ടിസി കന്‍ഡക്ടര്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പരാതി. നെഞ്ചിലും മുഖത്തും മര്‍ദനമേറ്റ വിദ്യാര്‍ഥി വെള്ളറട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.

വെള്ളറട സ്വദേശിയും അമരവിള ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ അഭിന്‍ രാജേഷിനാണ് (16) മര്‍ദനമേറ്റത്. വെള്ളറട ഡിപോയിലെ കന്‍ഡക്ടര്‍ മണത്തോട്ടം സ്വദേശി ആനന്ദിനെതിരെയാണ് വിദ്യാര്‍ഥിയുടെ അച്ഛന്‍ രാജേഷ് വെള്ളറട പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

Attacked | വെള്ളറടയില്‍ കെഎസ്ആര്‍ടിസി കന്‍ഡക്ടര്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പരാതി; തട്ടിക്കയറുകയും ഉടുപ്പില്‍ കുത്തിപ്പിടിച്ചശേഷം മുഖത്തടിച്ചെന്നും പൊലീസ്

സ്‌കൂളിലേക്കുള്ള യാത്രയില്‍ ബസിനുള്ളില്‍ സുഹൃത്തുക്കളായ രണ്ടുപേര്‍ തമ്മില്‍ ഉണ്ടായ വാക്കേറ്റം നിയന്ത്രിക്കാന്‍ ഇടപെടുകയായിരുന്ന അഭിന്‍ രാജേഷിനോട്, കന്‍ഡക്ടര്‍ തട്ടിക്കയറുകയും ഉടുപ്പില്‍ കുത്തിപ്പിടിച്ചശേഷം മുഖത്തടിക്കുകയും ആയിരുന്നു എന്നാണ് പരാതി. പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Keywords: Complaint that KSRTC conductor attacked Plus One student in Vellarada, Thiruvananthapuram, News, Complaint, Police, Attack, KSRTC, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia