'ബൈകിനെ മറികടന്നത് ഇഷ്ടമായില്ല'; സ്കൂടെര്‍ യാത്രികയെ യുവാവ് തള്ളി വീഴ്ത്തിയതായി പരാതി, നിയന്ത്രണം വിട്ട രണ്ട് വാഹനങ്ങളും മറിഞ്ഞ് ഇരുവര്‍ക്കും പരിക്ക്, കേസ്
Sep 26, 2021, 10:03 IST
പത്തനംതിട്ട: (www.kvartha.com 26.09.2021) ബൈകിനെ മറികടന്ന് പോയ സ്കൂടെര്‍ യാത്രികയെ യുവാവ് തള്ളി വീഴ്ത്തിയതായി പരാതി. ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കുന്നന്താനം സ്വദേശിയായ ജയകൃഷ്ണന്(18) ആക്രമിച്ചതെന്ന് തയ്യല്‍കട നടത്തുകയായിരുന്ന കുന്നന്താനം സ്വദേശിയായ മിനി(സാം47) പറഞ്ഞു.
ബൈകിനെ മറികടന്ന് പോയത് ഇഷ്ടപ്പെടാഞ്ഞിട്ടാണ് തള്ളി വീഴ്ത്തിയതെന്ന് സ്കൂടെര്‍ യാത്രിക പരാതിയില്‍ ഉന്നയിച്ചു. നിയന്ത്രണം വിട്ട രണ്ട് വാഹനങ്ങളും മറിഞ്ഞ് ഇരുവര്‍ക്കും പരിക്കേറ്റു. മുഖത്ത് സാരമായ പരിക്കേറ്റ മിനിയെ മല്ലപ്പള്ളി താലൂക് ആശുപത്രിയിലും പിന്നീട് തിരുവല്ല പുഷ്പഗിരിയിലും പ്രവേശിപ്പിച്ചു. ഇവര്‍ക്ക് ചുണ്ടിന് ശസ്ത്രക്രിയ വേണ്ടി വന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കൈവിരല്‍ ഒടിഞ്ഞ യുവാവ് തിരുവല്ല ബിലീവേഴ്സ് ചര്‍ച് മെഡികല്‍ കോളജില്‍ ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ജോലി കഴിഞ്ഞ് മിനി വീട്ടിലേക്ക് മടങ്ങിപ്പോകുന്ന വഴിയില്‍ ജയകൃഷ്ണന് സഞ്ചരിച്ച ബൈകിനെ മറികടന്നു. അരിശം പൂണ്ട ജയകൃഷ്ണന് പിന്നാലെയെത്തി മല്‍സരഓട്ടത്തിന് ക്ഷണിച്ചു. പിന്നാലെ വേഗം നിയന്ത്രിച്ച് ഓടിച്ച സ്ത്രീയെ തോളില്‍ പിടിച്ച് തള്ളി. ഇതോടെ ബൈകിന്റെ നിയന്ത്രണം വിട്ട് ജയകൃഷ്ണന് റോഡില്‍ വീണു. ബൈക് നിരങ്ങിച്ചെന്ന് ഇടിച്ച് സ്കൂടെറും മറിഞ്ഞാണ് ഇരുവര്‍ക്കും പരിക്ക് പറ്റിയത്.
സംഭവത്തില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി വയറിംഗ് തൊഴിലാളിയായ ജയകൃഷ്ണനെതിരെ കേസെടുത്തതായി കീഴ് വായ്പൂര് പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.