വിവരാവകാശ പ്രവര്‍ത്തകനെ 10 ദിവസമായി കാണാനില്ലെന്ന് പരാതി; ഭൂമാഫിയകളുടെ ഭീഷണി ഉണ്ടായിരുന്നതായി ഭാര്യ, ദുരൂഹത

 



തൃശൂര്‍: (www.kvartha.com 10.01.2022) കൊരട്ടിയില്‍ വിവരാവകാശ പ്രവര്‍ത്തകനെ 10 ദിവസമായി കാണാനില്ലെന്ന് പരാതി. ഷിജു ചുനക്കരയുടെ (36) തിരോധാനത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഡിസംബര്‍ 31 മുതലാണ് ഷിജുവിനെ കാണാതായത്. 10 ദിവസമായിട്ടും ഷിജുവിനെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ലെന്നും ഷിജു മാറി നില്‍ക്കുന്നുവെന്ന് വരുത്തിതീര്‍ക്കാനായി പൊലിസ് ശ്രമിക്കുന്നുവെന്നും കുടുംബം ആരോപിച്ചു. 

കൂലിപ്പണിക്കാരനായ ഷിജു വീടിന്റെ കോണ്‍ഗ്രീറ്റ് ജോലിയുമായി ബന്ധപ്പെട്ട് അങ്കമാലി മൂക്കന്നൂരില്‍ പോയിരുന്നു. അന്ന് രാത്രി മുതല്‍ ഷിജുവിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നുവെന്ന് കുടുംബം പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസ് തയാറായിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

വിവരാവകാശ പ്രവര്‍ത്തകനെ 10 ദിവസമായി കാണാനില്ലെന്ന് പരാതി; ഭൂമാഫിയകളുടെ ഭീഷണി ഉണ്ടായിരുന്നതായി ഭാര്യ, ദുരൂഹത


ഷിജുവിന് ഭൂമാഫിയകളുടെ ഭീഷണി ഉണ്ടായിരുന്നതായി ഭാര്യ പറഞ്ഞു. അനധികൃത ഭൂമി ഇടപാട്, പാടം നികത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ വിവരാവകാശ രേഖകള്‍ ഷിജു ശേഖരിച്ചിരുന്നു. ചാലക്കുടിയിലെ കെപിഎംഎസ് പ്രവര്‍ത്തകന്‍ കൂടിയാണ് ഷിജു. 

Keywords:  News, Kerala, State, Thrissur, Missing, Complaint, Police, Family, Wife, Allegation, Complaint that RTI Activist Shiju Chunakara Missing 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia