Complaint | വാഹനാപകടത്തില്‍ പരുക്കേറ്റ ശബരിമല തീര്‍ഥാടകരെ പരിശോധിച്ചില്ലെന്ന് പരാതി
തലശേരി: (www.kvartha.com) പാനൂര്‍ തങ്ങള്‍ പീടികയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് പാനൂര്‍ താലൂക് ആശുപത്രിയിലെത്തിച്ച ശബരിമല തീര്‍ഥാടകരെ ഡോക്ടര്‍ പരിശോധിച്ചില്ലെന്ന് പരാതി. ജില്ലാ യൂത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ കോ ഓര്‍ഡിനേറ്റര്‍ ഒ ടി നവാസാണ് ഇതുസംബന്ധിച്ച് മന്ത്രി വീണാ ജോര്‍ജിന് പരാതി നല്‍കിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് പാനൂരിനടുത്ത തങ്ങള്‍ പീടികയിലാണ് ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുകയായിരുന്ന മിനിബസും ചെങ്കല്‍ ലോറിയും കൂട്ടിയിടിച്ചത്. സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്കെത്തിച്ചതെന്നും വരുന്ന വിവരം അപകടസ്ഥലത്തുനിന്ന് വിളിച്ചുപറഞ്ഞിരുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടി. നിരുത്തരവാദപരമായി പെരുമാറിയ ഡോക്ടറുടെ പേരില്‍ കര്‍ശന നടപടി വേണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Keywords: Thalassery, News, Kerala, Sabarimala, Complaint, Police, hospital, Complaint that the Sabarimala pilgrims injured in the car accident were not examined.