Complaint | കെ എസ് യു ജില്ലാ പ്രസിഡന്റ് ഉള്‍പെടെയുള്ള നേതാക്കളെ എസ് എഫ് ഐ-ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞതായി പരാതി; വനിതാ പ്രവര്‍ത്തകയ്ക്ക് പരുക്ക്; വാഹനത്തിന് നേരേയും അക്രമം
Feb 27, 2024, 22:39 IST
കണ്ണൂര്‍: (KVARTHA) പയ്യന്നൂര്‍ കോറോം വനിതാ റെസിഡന്‍ഷ്യല്‍ പോളിയില്‍ കെ എസ് യു യൂനിറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ നേതാക്കളെ തടഞ്ഞതായി പരാതി. കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍, സംസ്ഥാന ജെനറല്‍ സെക്രടറി അര്‍ജുന്‍ കറ്റയാട്ട്, നേതാക്കളായ നവനീത് നാരായണന്‍, അര്‍ജുന്‍ കോറോം, ശ്രീരാഗ് പുഴാതി, നവനീത് ഷാജി ,യുക്ത ഷാജി എന്നിവരെ മുതിയലം സ്ഥലത്ത് വെച്ച് അമ്പതോളം വരുന്ന ഡി വൈ എഫ് ഐ-എസ് എഫ് ഐ സംഘം തടഞ്ഞു. വനിതാ പോളിയില്‍ വെച്ച് യൂനിറ്റ് സമ്മേളനം നടത്താന്‍ അനുവദിക്കില്ലെന്നും പോളിയിലേക്ക് കെ എസ് യു ക്കാര്‍ക്ക് പ്രവേശനമില്ലെന്നും പറഞ്ഞാണ് നേതാക്കളെ വഴിയില്‍ തടഞ്ഞത്.
പ്രാചീന കാലത്തെ ഭ്രഷ്ട് കല്പിക്കുന്ന നിലവാരത്തിലേക്ക് എസ് എഫ് ഐ തരംതാണുവെന്നും ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും നോക്കുകുത്തിയാക്കി എസ് എഫ് ഐ പ്രാകൃത സംഘടനയായി മാറിയെന്നും കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് പോളി കാംപസില്‍ വെച്ചാണ് യൂനിറ്റ് സമ്മേളനം നടത്താന്‍ തീരുമാനിച്ചത്. നേതാക്കള്‍ സഞ്ചരിച്ച കാറിന്റെ മിറര്‍ അടിച്ച് പൊട്ടിക്കുകയും ബോഡിയില്‍ വരഞ്ഞിടുകയും ചെയ്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുമ്പോഴും പൊലീസ് നോക്കുകുത്തിയായിരുന്നുവെന്നും നേതാക്കള്‍ ആരോപിച്ചു.
കാംപസില്‍ നിന്നും പുറത്തേക്ക് വന്ന വനിതാ കെ എസ് യു പ്രവര്‍ത്തകരെയും ഒരു സംഘം എസ് എഫ് ഐ പ്രവര്‍ത്തകര്‍ ബൈകില്‍ പിന്തുടര്‍ന്ന് വന്ന് ആക്രമിച്ചു. കംപ്യൂടര്‍ എന്‍ജിനീയറിങ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി അനന്യ ബാബു (20), മൂന്നാം വര്‍ഷ കംപ്യൂടര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി പൂജ എം (20) എന്നിവരെ പരുക്കുകളോടെ പയ്യന്നൂര്‍ പ്രിയദര്‍ശിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പയ്യന്നൂര്‍ കോറോം വനിതാ റെസിഡന്‍ഷ്യല്‍ പോളിയില്‍ കെ എസ് യു സമ്മേളനത്തെ വിലക്കുകയും വനിതാ പ്രവര്‍ത്തകരെ നടുറോഡില്‍ തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയും ചെയ്ത സംഭവം എസ് എഫ് ഐയുടേയും ഡി വൈ എഫ് ഐയുടേയും ഏറ്റവും വികൃതമായ ഫാസിസ്റ്റ് മുഖമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ.മാര്‍ടിന്‍ ജോര്‍ജ് ആരോപിച്ചു.
കെ എസ് യു യൂനിറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചെന്ന കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ ഉള്‍പെടെയുള്ള നേതാക്കളെ മുതിയലത്ത് വെച്ച് അമ്പതോളം വരുന്ന ഡി വൈ എഫ് ഐ-എസ് എഫ് ഐ സംഘം വഴിയില്‍ തടയുകയാണുണ്ടായത്.
കാംപസില്‍ നിന്നും പുറത്തേക്ക് വന്ന കെ എസ് യു വനിതാ പ്രവര്‍ത്തകരായ അനന്യ ബാബു, പൂജ എന്നിവരെ അക്രമിക്കുകയും ചെയ്തുവെന്ന് മാര്‍ടിന്‍ ജോര്‍ജ് ആരോപിച്ചു.

Keywords: Complaint that the SFI-DYFI activists stopped the leaders including KSU district president on the way, Kannur, News, Politics, Attack, Injured, Allegation, Complaint, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.