Complaint | ബസില്‍ കയറുന്നതിനിടെ വിദ്യാര്‍ഥിയെ വലിച്ച് താഴെയിട്ടതായി പരാതി; കൈക്ക് പരുക്കേറ്റു; കന്‍ഡക്ടര്‍ കസ്റ്റഡിയില്‍

 


തൃശ്ശൂര്‍: (www.kvartha.com) ബസില്‍ കയറുന്നതിനിടെ വിദ്യാര്‍ഥിയെ വലിച്ച് താഴെയിട്ടതായി പരാതി. സംഭവത്തില്‍ കന്‍ഡക്ടര്‍ കസ്റ്റഡിയില്‍. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ കൈക്ക് സാരമായി പരുക്കേറ്റു. ചാവക്കാട് ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. ചാവക്കാട് -പൊന്നാനി റൂടില്‍ സര്‍വീസ് നടത്തുന്ന 'ഹഫീന' ബസിന്റെ കന്‍ഡക്ടര്‍ ഉമ്മറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Complaint | ബസില്‍ കയറുന്നതിനിടെ വിദ്യാര്‍ഥിയെ വലിച്ച് താഴെയിട്ടതായി പരാതി; കൈക്ക് പരുക്കേറ്റു; കന്‍ഡക്ടര്‍ കസ്റ്റഡിയില്‍

പ്രദേശങ്ങളില്‍ സിസിടിവി ക്യാമറകളുണ്ടെങ്കില്‍ സംഭവം പരിശോധിക്കുമെന്നും കുട്ടിയുടെ പരുക്കുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം പരിശോധിച്ചതായും പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. സ്‌കൂളില്‍നിന്ന് തിരികെ വീട്ടിലേക്ക് പോകാന്‍ ബസ് കയറിയപ്പോള്‍ കന്‍ഡക്ടര്‍ തള്ളിയിട്ടതായാണ് കുട്ടിയുടെ പരാതി. പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലാക്കി. ശനിയാഴ്ച രാവിലെയാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുന്നത്.

Keywords: Complaint that student pulled down while boarding bus; Conductor in custody, Thrissur, News, Local News, Custody, Police, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia