വീട്ടുമുറ്റത്ത് കിടന്ന കാറിന് ടോൾ ബൂതിൽ പണം പിടിച്ചെന്ന് പരാതി; നടപടിയിൽ കുഴങ്ങി ഉടമ

 


പാലക്കാട്: (www.kvartha.com 15.08.2021) വീട്ടിലെ ഷെഡിൽ നിർത്തിയിട്ടിരിക്കുന്ന കാറിന്റെ പേരിൽ ടോൾ പ്ലാസയിൽ നിന്ന് നികുതി ഈടാക്കിയതായി വാഹന ഉടമയുടെ പരാതി. പാലക്കാട് കൊല്ലങ്കോട് നെന്മേനിയിലെ കെ ശിവാനന്ദന്റെ പേരിലുള്ള കാറിനാണ് വാളയാർ പാമ്പാംപള്ളം ടോൾ പ്ലാസയിലൂടെ സഞ്ചരിച്ചതായി കാണിച്ച് 65 രൂപ ടോൾ ഈടാക്കിയതായി മൊബൈൽ ഫോണിൽ സന്ദേശമെത്തിയത്. ശനിയാഴ്ച 10.30-ന് വാഹനം ടോൾ പ്ലാസ കടന്നുപോയതായാണ് സന്ദേശത്തിൽ സൂചിപ്പിച്ചിട്ടുള്ളത്.

എന്നാൽ, കാർ മുതലമടയിലെ വീടിന്റെ ഷെഡിൽ നിർത്തിയിട്ടിരിക്കുന്ന സമയത്താണ് ടോൾബൂത് വഴി കടന്നുപോയതായും തുക ഈടാക്കിയതായും സന്ദേശമെത്തിയതെന്ന് ശിവാനന്ദൻ പറയുന്നു.

വീട്ടുമുറ്റത്ത് കിടന്ന കാറിന് ടോൾ ബൂതിൽ പണം പിടിച്ചെന്ന് പരാതി; നടപടിയിൽ കുഴങ്ങി ഉടമ


രണ്ട് വർഷം മുമ്പാണ് ഒരു സ്വകാര്യ ബാങ്ക് ശാഖവഴി വാഹനത്തിന് ഫാസ് ടാഗ് അകൗണ്ട് എടുത്തത്. പിന്നീട് പലപ്പോഴും വാളയാർ പാമ്പാംപള്ളം ടോൾ പ്ലാസയിൽ നിന്ന് ഇത്തരം സന്ദേശങ്ങൾ എത്താറുണ്ടെന്ന് ശിവാനന്ദൻ പറഞ്ഞു. പരാതി അറിയിച്ചാൽ തുക അകൗണ്ടിലേക്ക് ടോൾ പ്ലാസയിൽ നിന്ന് ക്രെഡിറ്റ് ചെയ്ത് നൽകാറുമുണ്ട്. സംഭവത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ടോൾ പ്ലാസ അധികൃതർ പറഞ്ഞു.

Keywords:  News, Palakkad, Kerala, State, Complaint, Car, Toll Collection, Road, Backyard, Complaint that taxed from toll plaza for car lying in backyard. 
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia