Youth arrested | കഞ്ചാവ് കച്ചവടം പൊലീസിനെ അറിയിച്ചതിന്‍റെ വൈരാഗ്യത്തിൽ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി; 3 പേർ അറസ്റ്റിൽ

 


മലപ്പുറം: (www.kvartha.com) കഞ്ചാവ് കച്ചവടം പൊലീസിനെ അറിയിച്ചതിന്‍റെ വൈരാഗ്യം തീര്‍ക്കാന്‍ ചങ്ങരംകുളത്ത് യുവാവിന് ക്രൂര മര്‍ദനമേറ്റതായി പരാതി. മാര്‍ച് 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് യുവാക്കൾ അറസ്റ്റിലായി. അബ്ദുല്‍ അഹദ് (26), ശമാസ് (22) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
  
Youth arrested | കഞ്ചാവ് കച്ചവടം പൊലീസിനെ അറിയിച്ചതിന്‍റെ വൈരാഗ്യത്തിൽ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി; 3 പേർ അറസ്റ്റിൽ

കുന്ദംകുളത്ത് പൊലീസുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ റിമാന്‍ഡിലായ പ്രതികളെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. യുവാക്കളെ സംഭവം
നടന്ന താടിപ്പടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കേസില്‍ മുഹമ്മദ് ബാസില്‍ (22) നേരത്തെ അറസ്റ്റിലായിരുന്നെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പൊലീസ് പറയുന്നതിങ്ങനെ: 'യുവാവിനെ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് താടിപ്പടിയിലുള്ള പോത്ത് ഫാമില്‍ വിളിച്ചുവരുത്തി ഒമ്പത് പേരടങ്ങുന്ന സംഘം ക്രൂരമായി മര്‍ദിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. ഒന്നാം പ്രതിയുടെ സഹോദരന് കഞ്ചാവ് കച്ചവടമുണ്ടെന്ന് പൊലീസിനെ അറിയിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് സംഘം യുവാവിനെ മര്‍ദിച്ചതെന്നാണ് പരാതി. ശമ്മാസ് ചങ്ങരംകുളം കോലിക്കരയില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്'.

Keywords:  News, Kerala, Malappuram, Top-Headlines, Arrest, Police, Youth, Attack, Assault, Complaint, Case, Complaint that young man assaulted; youth arrested.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia