Complaint | നായയുടെ കടിയേറ്റെത്തിയ വിദ്യാര്‍ഥിനിക്ക് തിരുവനന്തപുരം മെഡികല്‍ കോളജില്‍ ചികിത്സ വൈകിയതായി പരാതി

 


തിരുവനന്തപുരം: (www.kvartha.com) നായയുടെ കടിയേറ്റെത്തിയ വിദ്യാര്‍ഥിനിക്ക് തിരുവനന്തപുരം മെഡികല്‍ കോളജില്‍ ചികിത്സ വൈകിയതായി പരാതി. ശനിയാഴ്ച രാവിലെയാണ് സംഭവം. ശ്രീകാര്യം പൗഡിക്കോണം സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ഥിനിക്ക് ട്യൂഷന്‍ സെന്ററിലേക്ക് പോകുന്നതിനിടെയാണ് നായയുടെ കടിയേറ്റത്.

Complaint | നായയുടെ കടിയേറ്റെത്തിയ വിദ്യാര്‍ഥിനിക്ക് തിരുവനന്തപുരം മെഡികല്‍ കോളജില്‍ ചികിത്സ വൈകിയതായി പരാതി

തുടര്‍ന്ന് രാവിലെ 7.30 ന് മെഡികല്‍ കോളജിലെത്തിയെങ്കിലും രണ്ടു മണിക്കൂറിനു ശേഷമാണ് ചികിത്സ ലഭിച്ചതെന്നാണ് പരാതി. പ്രാഥമിക ചികിത്സ പോലും കിട്ടിയില്ലെന്ന് കുട്ടിയുടെ പിതാവ് ഷിബു പരാതിപ്പെട്ടു. സംഭവത്തില്‍ മെഡികല്‍ കോളജ് സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു.

Keywords:  Complaint against Thiruvananthapuram Medical College for delaying treatment, Thiruvananthapuram, Plus Two Student, News, Complaint, Thiruvananthapuram Medical College, Delaying Treatment, Tusion, Probe, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia