മഞ്ചേരി: (www.kvartha.com 31/01/2015) വീട്ടമ്മയെ സോളാര്‍ കേസിലെ മുഖ്യപ്രതിയും വിവാദനായികയുമായ സരിതാ എസ് നായരോട് ഉപമിച്ച സംഭവത്തില്‍ ഗായിക റിമിടോമിക്ക് വക്കീല്‍ നോട്ടീസ്. നിലമ്പൂര്‍ പാട്ടുത്സവത്തോടനുബന്ധിച്ച് ജനുവരി 12ന് റിമി ടോമിയും സംഘവും അവതരിപ്പിച്ച സംഗീത പരിപാടിക്കിടെയാണ് സംഭവം.
തുവ്വൂര്‍ സ്വദേശിനി 55കാരിയായ വിലാസിനി എന്ന വിധവയായ വീട്ടമ്മയാണ്
അഭിഭാഷകനായ എ.പി. മുഹമ്മദ് ഇസ്മായില്‍ മുഖേന റിമിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പരിപാടിക്കിടെ വേദിയുടെ മുന്‍നിരയില്‍ ഇരുന്നിരുന്ന വീട്ടമ്മയെ നിര്‍ബന്ധിച്ച് റിമി ടോമി സ്റ്റേജിലേക്ക് വിളിപ്പിക്കുകയും സദസിന് നിലമ്പൂരിന്റെ സരിതാ നായര്‍ എന്നരീതിയില്‍ പരിചയപ്പെടുത്തുകയും ചെയ്തു. പിന്നീട് പരിചയമില്ലാത്ത യുവാവിനൊപ്പം ചേര്‍ന്ന് നൃത്തം ചെയ്യാന്‍ നിര്‍ബന്ധിച്ചു. പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍ പരിപാടി തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
വീട്ടമ്മയെ കൊണ്ട് ഇത്രയും ചെയ്യിച്ച ശേഷം റിമി ടോമി പരിപാടിയുടെ സ്‌പോണ്‍സറെ വേദിയില്‍ വിളിപ്പിച്ച് വീട്ടമ്മയുടെ പ്രകടനത്തിന് രണ്ടുപവന്‍ വരുന്ന സ്വര്‍ണക്കമ്മല്‍ സമ്മാനമായി നല്‍കണമെന്നും പറഞ്ഞു. ഇത് സ്‌പോണ്‍സര്‍ സമ്മതിക്കുകയും ചെയ്തു.
സംഭവം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ സ്‌പോണ്‍സര്‍ വേദിയില്‍ വെച്ച് വാഗ്ദാനം ചെയ്ത സമ്മാനം ലഭിക്കാതിരുന്നതോടെ വീട്ടമ്മയെ പലരും അവഹേളിക്കാന്‍ തുടങ്ങി. മാത്രമല്ല വിവാദ നായികയോട് ഉപമിച്ചത് വീട്ടമ്മയ്ക്ക് കടുത്ത മാനസിക സംഘര്‍ഷം ഉളവാക്കിയെന്നും നോട്ടീസില്‍ പറയുന്നു.
നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം 10ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും പരസ്യമായി ഖേദപ്രകടനം നടത്താനുമാണ് പറഞ്ഞിരിക്കുന്നത്. അല്ലാത്തപക്ഷം റിമിക്കെതിരെ സിവിലായും ക്രിമിനലായും നിയമ നടപടി തുടരുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Also Read:
നീലേശ്വരം നെടുങ്കണ്ടം വളവില്‍ ബസും കാറും കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞ് ഉള്‍പെടെ 2 പേര്‍ക്ക് ഗുരുതരം
Keywords: Complaints against Rimi tomy about Nilambur Pattulsav controversy,Television, Dance, Notice, Case, House Wife, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.