Hajj Group | സ്വകാര്യ ഹജ്ജ് ഗ്രൂപുകള്‍ അധിക പണം വാങ്ങി തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നതായി പരാതി
May 24, 2023, 16:37 IST
കണ്ണൂര്‍: (www.kvartha.com) സംസ്ഥാനത്തെ സ്വകാര്യ ഹജ്ജ് ഗ്രൂപുകളുടെ സാമ്പത്തിക ചൂഷണം അവസാനിപ്പിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപിള്‍സ് റൈറ്റ്‌സ് സംസ്ഥാന കമറ്റി ഭാരവാഹികള്‍ (NFPR) കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സാധാരണ ശാരീരിക അവശത അനുഭവിക്കുന്നവരും പ്രായാധിക്യമുള്ളവരുമാണ് സൗകര്യപ്രദമായ ഹജ്ജ് യാത്രക്ക് സ്വകാര്യ ഹജ്ജ് ഗ്രൂപിനെ ആശ്രയിക്കുന്നത്. അഞ്ചര ലക്ഷം രൂപക്ക് ബുക് ചെയ്ത് ഹജ്ജിന് പോകുന്നവരോട് ഇപ്പോള്‍ ഒന്നര ലക്ഷം രൂപ കൂടി അധികമാകുമെന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപുകള്‍ അറിയിച്ചിരിക്കുകയാണ്.
ഇത് തികഞ്ഞ സാമ്പത്തിക ചൂഷണമാണെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ഒരു മുസല്‍മാന്റെ ഏറ്റവും വലിയൊരു ആഗ്രഹമാണ് ഹജ്ജിന് പോകുക എന്നത്. ഇത് ചൂഷണം ചെയ്യുന്ന പ്രവൃത്തിയാണ് സ്വകാര്യ ഹജ്ജ് ഗ്രൂപുകള്‍ ചെയ്യുന്നത്. പ്രമുഖ മത നേതാക്കളെ അമീര്‍ ആക്കിയാണ് സ്വകാര്യ ഹജ്ജ് ഗ്രൂപുകള്‍ സാമ്പത്തിക ചൂഷണത്തിന് നേതൃത്വം നല്‍കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഇതില്‍ നിന്ന് മത നേതാക്കള്‍ പിന്തിരിയണം. ഇത് സംബന്ധിച്ച് കേന്ദ്ര-കേരള ഹജ്ജ് മന്ത്രിമാര്‍, കേന്ദ്ര-കേരള ഹജ്ജ് ചെയര്‍മാന്‍മാര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. ഇത്തരം ഹജ്ജ് തീര്‍ഥാടക ഏജന്‍സികളെ നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍കാറുകള്‍ തയാറാകണം. ഇല്ലെങ്കില്‍ സംഘടന ശക്തമായ പ്രത്യക്ഷ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. കേന്ദ്ര ഹജ്ജ് കമിറ്റി ചെയര്‍മാന്‍ എ പിഅബ്ദുല്ലക്കുട്ടി മേല്‍ വിഷയത്തില്‍ പ്രത്യേക താല്‍പര്യമെടുക്കണമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന ജെനറല്‍ സെക്രടറി ചിറക്കല്‍ ബുശ്റ, സംസ്ഥാന വൈസ് പ്രസിഡന്റ് മനാഫ് താനൂര്‍, സംസ്ഥാന സെക്രടറി റോജിത് രവീന്ദ്രന്‍, സംസ്ഥാന കമിറ്റിയംഗം കെ അബ്ദുല്‍ ഖാദര്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അനൂപ് തവര, കണ്ണൂര്‍ ജില്ലാ ജെനറല്‍ സെക്രടറി കെകെ ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Complaints that Hajj groups are exploiting pilgrims by charging extra money
, Kannur, News, Religion, Hajj pilgrims, Press Meet, Allegation, Muslim, AP Abdullakkutty, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.