Remission | രാഷ്ട്രീയ കൊലപാതക കേസുകളിലെ കൂട്ട ജയില്‍ മോചനം; കണ്ണൂരിനെ വീണ്ടും ചോരക്കളമാക്കുമെന്ന് ആശങ്ക
Dec 4, 2022, 12:11 IST
/ ഭാമനാവത്ത്
കണ്ണൂര്‍: (www.kvartha.com) രാഷ്ട്രീയ കൊലപാതങ്ങളിലെ പ്രതികളുടെ കൂട്ടജയില്‍മോചനം കണ്ണൂര്‍ ജില്ലയെ വീണ്ടും സംഘര്‍ഷഭരിതമാക്കുമെന്ന ആശങ്കയില്‍ ജനങ്ങള്‍. കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ കഴിയുന്ന ക്വടേഷന്‍ സംഘങ്ങളും നിരവധി അരുംകൊല നടത്തി കൈ അറപ്പുതീര്‍ന്നവരും കൂടുതല്‍ ശക്തിയോടെ പുറത്തിറങ്ങുമ്പോള്‍ എന്തുംസംഭവിക്കാമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ടിപി വധക്കേസ്, പെരിയ കൊലക്കേസ് അടക്കമുള്ള കേസിലെ പ്രതികളും ഈ ആനുകൂല്യത്തില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി വിഹരിക്കും.
14 വര്‍ഷം ശിക്ഷ അനുഭവിക്കാത്തവര്‍ക്ക് ഇളവ് ലഭിക്കുന്നില്ലെന്ന 2018-ലെ ഉത്തരവിലെ നിര്‍ദേശം സര്‍ക്കാര്‍ സൗകര്യപ്രദമായി ഒഴിവാക്കുകയായിരുന്നു. ഇതോടെയാണ്ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട പല രാഷ്ട്രീയക്കാര്‍ക്കും ശിക്ഷാ ഇളവുലഭിക്കുന്ന സാഹചര്യമുണ്ടാകുന്നത്.കഴിഞ്ഞ മാസം 23ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇളവിന് അനുമതി നല്‍കിയത്. പുതിയ നിര്‍ദേശപ്രകാരം ശിക്ഷയുടെ കാലാവധി കണക്കാക്കി 15 ദിവസം മുതല്‍ ഒരു വര്‍ഷം വരെ ഇളവ് ലഭിക്കും. നിലവില്‍ രാഷ്ട്രീയ കുറ്റവാളികള്‍ക്ക് ആര്‍ക്കും ഇളവ് നല്‍കിയിരുന്നില്ല. കൊലപാതകം, വധഗൂഡാലോചന, വധശ്രമം തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ കുറ്റവാളികള്‍ക്കും പുതിയ ഉത്തരവിലൂടെ ഇളവുലഭിക്കും.
റിപബ്ലിക് ദിനം, സ്വാതന്ത്ര്യദിനം തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ തടവുകാര്‍ക്ക് ശിക്ഷാ ഇളവ് അനുവദിക്കാറുണ്ട്. അതിന്റെ ഭാഗമായാണ് മാനദണ്ഡങ്ങള്‍ തയ്യാറാക്കിയത്. എന്നാല്‍ പുതിയ സര്‍കാര്‍ ഉത്തരവിനെതിരെ കോണ്‍ഗ്രസും ആര്‍എംപിയും രംഗത്തുവന്നിട്ടുണ്ടെങ്കിലും ബിജെപി പരോക്ഷമായി സ്വാഗതം ചെയ്യുകയാണ്. തടവില്‍ നിന്നും വിമുക്തരാക്കുന്നത് സിപിഎം പ്രവര്‍ത്തകര്‍ മാത്രമല്ല ബിജെപി പ്രവര്‍ത്തകരുമുണ്ടെന്നതാണ് ഇവരെ സര്‍കാര്‍ തീരുമാനത്തെ അനുകൂലിക്കാന്‍ പ്രേരിപ്പിക്കുന്നത്.
കുട്ടികളെയും സ്ത്രീകളെയും 65 വയസിന് മുകളിലുള്ളവരെയും കൊലപ്പെടുത്തിയവര്‍, വര്‍ഗീയ സംഘര്‍ഷങ്ങളുടെ ഭാഗമായി കൊലപാതകം നടത്തിയവര്‍, ഡ്യൂടിക്കിടെ സര്‍കാര്‍ ജീവനക്കാരെ കൊലപ്പെടുത്തിയര്‍, പ്രൊഫഷനല്‍ കൊലയാളികള്‍, എന്‍ഡിപിഎസ് കേസിലെ പ്രതികള്‍, മറ്റു സംസ്ഥാനങ്ങളിലെ കോടതി ശിക്ഷിച്ചവര്‍, വിദേശികള്‍, പോക്‌സോ കേസിലെ പ്രതികള്‍, തീവ്രവാദ ആക്രമണത്തിനിടെ കൊലപാതകം നടത്തിയവര്‍, മദ്യദുരന്തത്തില്‍ ആളുകള്‍ മരിച്ചതിനെ തുടര്‍ന്ന് ശിക്ഷിക്കപ്പെട്ടവര്‍, ആസിഡ് ആക്രമണം നടത്തിയവര്‍ തുടങ്ങിയവര്‍ക്കാണ് ശിക്ഷയില്‍ ഇളവില്ലാത്തത്. പുതിയ ഉത്തരവിൽ രാഷ്ട്രീയ കുറ്റവാളികള്‍ പട്ടികയില്‍ നിന്നും പുറത്തായതോടെയാണ് കാരാഗൃഹത്തില്‍ നിന്നും പുറത്തിറങ്ങാന്‍ സൗകര്യമായത്.

Keywords: Concerned about giving special exemption to political murder convicts, Kerala, Kannur, News, Top-Headlines, Latest-News, Politics, Cases, Jail.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.