Condolences | മാധ്യമപ്രവര്ത്തകന് കെ രജിതിന്റെ വിയോഗത്തില്‍ അനുശോചിച്ചു
Aug 30, 2022, 21:52 IST
കണ്ണൂര്‍: (www.kvartha.com) മാതൃഭൂമി സബ് എഡിറ്റര്‍ കെ രജിതിന്റെ നിര്യാണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ പ്രസ് ക്ലബില്‍ ചേര്‍ന്ന യോഗം അനുശോചിച്ചു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ വി യു മാത്യുക്കുട്ടി അനുസ്മരണം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന് അധ്യക്ഷത വഹിച്ചു.
സെക്രടറി കെ വിജേഷ്, സംസ്ഥാന കമിറ്റിയംഗം എ കെ ഹാരിസ്, സി സുനില്‍ കുമാര്‍, കെ ജയപ്രകാശ് ബാബു, എന്‍ വി പ്രമോദ്, പി എം ദേവരാജന്‍, പ്രശാന്ത് പുത്തലത്ത്, ജസ്ന ജയരാജ്, ടി വി രവി, സനൂപ് രമേഷ്, ട്രഷറര്‍ കബീര്‍ കണ്ണാടിപ്പറമ്പ് എന്നിവര്‍ സംസാരിച്ചു. ജില്ലാ കമിറ്റി യോഗവും അനുശോചനം രേഖപ്പെടുത്തി.
Keywords: Condolences on the demise of journalist K Rajith, Kannur, News, Media, Dead, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.