Bus Strike | യാത്രയ്ക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസില്‍ കന്‍ഡക്ടര്‍ അറസ്റ്റില്‍; തലശ്ശേരിയില്‍ ബസ് തടഞ്ഞ് ജീവനക്കാരുടെ മിന്നല്‍ സമരം

 


പെരിങ്ങത്തൂര്‍: (KVARTHA) ബസ് യാത്രയ്ക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസില്‍ കന്‍ഡക്ടറെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് തലശ്ശേരിയില്‍ ബസ് തടഞ്ഞ് ജീവനക്കാരുടെ മിന്നല്‍ സമരം. കരിയാട്-തലശ്ശേരി റൂടിലോടുന്ന സീന ബസ് കന്‍ഡക്ടര്‍ സത്യാനന്ദനെയാണ് (59) പോക്‌സോ വകുപ്പ് പ്രകാരം ചൊക്ലി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

Bus Strike | യാത്രയ്ക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസില്‍  കന്‍ഡക്ടര്‍ അറസ്റ്റില്‍; തലശ്ശേരിയില്‍ ബസ് തടഞ്ഞ് ജീവനക്കാരുടെ മിന്നല്‍ സമരം

ഇതിനെതിരെ തിങ്കളാഴ്ച രാവിലെ മുതല്‍ തലശ്ശേരിയില്‍ സമരം നടക്കുകയാണ്. തലശേരിയില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, കൂത്തുപറമ്പ്, പെരിങ്ങത്തൂര്‍, പാനൂര്‍ ഭാഗങ്ങളിലേക്ക് ബസുകള്‍ പോകാനോ വരാനോ സമരക്കാര്‍ സമ്മതിക്കുന്നില്ല. ഇതോടെ വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാരാണ് ദുരിതത്തിലായത്.

കഴിഞ്ഞ 26 മുതല്‍ സത്യാനന്ദന്‍ ബസില്‍ യാത്ര ചെയ്യുന്ന എട്ട്, 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പീഡനം സഹിക്കവയ്യാതായപ്പോള്‍ വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ പ്രധാന അധ്യാപകനോട് പരാതി പറയുകയായിരുന്നു. പ്രധാന അധ്യാപകന്‍ ചൊക്ലി പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുട്ടികളില്‍ നിന്ന് മൊഴിയെടുത്തു.

രണ്ട് വിദ്യാര്‍ഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കന്‍ഡക്ടറെ അറസ്റ്റുചെയ്തത്. പത്തിലധികം വിദ്യാര്‍ഥികളെ ഇയാള്‍ പീഡിപ്പിച്ചതായി ചൊക്ലി പൊലീസില്‍ പരാതി ലഭിച്ചതായി അറിയുന്നു. പരാതിയുള്ള കുട്ടികളില്‍ നിന്ന് അടുത്ത ദിവസം തന്നെ പൊലീസ് മൊഴിയെടുക്കും. വര്‍ഷങ്ങളായി കന്‍ഡക്ടര്‍ ജോലി ഉപേക്ഷിച്ച് മറ്റു ജോലി ചെയ്തിരുന്ന പ്രതി കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് തിരിച്ച് കന്‍ഡക്ടര്‍ ജോലിയിലെത്തിയത്.

Keywords:  Conductor remanded in POCSO case; Bus strike today on routes in Panur and Thalassery regions, Kannur, News, Thalassery, Conductor, POCSO Case, Police, Complaint, Bus Strike, Students, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia