Leopard | പൈതല്‍മലയിലും ഇറങ്ങിയത് പുലി തന്നെയെന്ന് സ്ഥിരീകരണം, പരിശോധന ശക്തമാക്കി വനംവകുപ്പ്

 


കണ്ണൂര്‍: (www.kvartha.com) കഴിഞ്ഞ ഒരു മാസത്തോളമായി അജ്ഞാത ജീവി ഭീതി പരത്തുന്ന പൈതല്‍ മലയടിവാരത്ത് കനകക്കുന്ന് മേഖലയില്‍ ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. കനകക്കുന്നില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട ജീവി പുലിയാണെന്ന നിഗമനത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍.

കൂട്ടില്‍ വളര്‍ത്തിയിരുന്ന താറാവിനെ ജീവി കടിച്ചു കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യത്തില്‍ തെളിഞ്ഞത് പരിശോധിച്ചു. മണ്ഡപത്തില്‍ പീറ്ററിന്റെ വീട്ടിലെ ക്യാമറയിലാണ് ജീവി താറാവിനെ കടിച്ചു പിടിച്ചു കൊണ്ടുപോകുന്നത് കണ്ടത്. ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങള്‍ നല്‍കി.

Leopard | പൈതല്‍മലയിലും ഇറങ്ങിയത് പുലി തന്നെയെന്ന് സ്ഥിരീകരണം, പരിശോധന ശക്തമാക്കി വനംവകുപ്പ്

നടുവില്‍ പഞ്ചായത് പ്രസിഡന്റ് ബേബി ഓടമ്പള്ളില്‍, റെയ്ന്‍ജ് ഫോറസ്റ്റ് ഓഫീസര്‍ പി രതീശന്‍, പഞ്ചായത് ജനപ്രതിനിധികളായ വൈസ് പ്രസിഡന്റ് സി എച് സീനത്ത്, സാജു ജോസഫ്, സെബാസ്റ്റ്യന്‍ വിലങ്ങോലി, രേഖ രഞ്ജിത്, ഷീബ ജയരാജന്‍ എന്നിവരും കര്‍ഷക പ്രതിനിധികളുമാണ് പുലി ഭീഷണിയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.

Keywords: Confirming that leopard descended on Paithalmala too, forest department intensified inspection, Kannur, News, Forest, Visit, CCTV, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia