ചക്കയിട്ടപ്പോള്‍ വീടിന്റെ ചവിട്ടുപടി തകര്‍ന്നു; അന്വേഷിക്കാന്‍ ചെന്ന സഹോദരങ്ങള്‍ക്ക് അയല്‍ക്കാരന്റെ വെട്ടേറ്റു

 



തൃശ്ശൂര്‍: (www.kvartha.com 20.04.2020) ചക്കയിട്ടതിനെ ചൊല്ലി അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ സഹോദരങ്ങള്‍ക്ക് വെട്ടേറ്റു. വിയ്യൂര്‍ ചോറ്റുപാറ വരണ്ടിയാനിക്കല്‍ രാഘവന്റെ മക്കളായ മിഥുന്‍, മൃദുല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ചോറ്റുപാറ പ്ലാശേരി വീട്ടില്‍ അഗസ്റ്റിന്‍ എന്ന ബേബി(61), ഭാര്യ എല്‍സി (50) എന്നിവരുടെ പേരില്‍ വിയ്യൂര്‍ പോലീസ് കേസെടുത്തു.

ചക്കയിട്ടപ്പോള്‍ വീടിന്റെ ചവിട്ടുപടി തകര്‍ന്നു; അന്വേഷിക്കാന്‍ ചെന്ന സഹോദരങ്ങള്‍ക്ക് അയല്‍ക്കാരന്റെ വെട്ടേറ്റു

ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അഗസ്റ്റിന്‍ ചക്ക ഇട്ടപ്പോള്‍, വെട്ടേറ്റ സഹോദരങ്ങളുടെ വീട്ടിലേക്കുള്ള ചവിട്ടുപടി തകര്‍ന്നു. ഇത് നന്നാക്കിത്തരണമെന്നാവശ്യപ്പെട്ട് അഗസ്റ്റിന്റെ വീട്ടിലെത്തിയ മിഥുന് വെട്ടേല്‍ക്കുകയായിരുന്നു. മിഥുന്റെ നിലവിളി കേട്ട് ഓടിയെത്തിയ മൃദുലിനും വെട്ടേറ്റു.

കൈയിലും പുറത്തും വെട്ടേറ്റ ഇരുവരെയും ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗസ്റ്റിന്റെ പരാതിയില്‍ മിഥുന്റെയും മൃദുലിന്റെയും പേരിലും പോലീസ് കേസെടുത്തു.

Keywords:  News, Kerala, Thrissur, Brothers, Police, Case, Attack, Hospital, Conflict over Jackfruit; Brothers attacked by neighbour
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia