രാജ്യത്തെ കോവിഡ് ഹോട്ട് സ്‌പോട്ടുകളില്‍ കേരളത്തിലെ ഏഴ് ജില്ലകള്‍; ചികിത്സയിലുള്ളത് ഒരു രോഗി മാത്രമായിട്ടും വയനാടിനെ അതിതീവ്ര മേഖലയാക്കി പ്രഖ്യാപിച്ചതില്‍ അവ്യക്തത
Apr 16, 2020, 12:34 IST
വയനാട്: (www.kvartha.com 16.04.2020) ഏത് മാനദണ്ഡങ്ങളിലാണ് രാജ്യത്തെ കോവിഡ് ഹോട്ട് സ്‌പോട്ടുകളില്‍ വയനാട് ജില്ല ഉള്‍പ്പെട്ടതെന്ന കാര്യത്തില്‍ അവ്യക്തത ഉണ്ടെന്ന് ജില്ലാ ഭരണകൂടം. നിലവില്‍ ഒരാള്‍ മാത്രമാണ് ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ ഉള്ളതെന്നും അതിതീവ്ര മേഖലയാക്കി പ്രഖ്യാപിച്ചതെന്ന് അറിയില്ലെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു. സര്‍ക്കാര്‍ ഈ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.
ഹോട്ട് സ്‌പോട്ടുകള്‍, നോണ്‍ ഹോട്ട് സ്‌പോട്ടുകള്‍, ഗ്രീന്‍ സ്‌പോട്ടുകള്‍ എന്നിങ്ങനെ ജില്ലകളെ മൂന്നായി തിരിച്ചാണ് കോവിഡ് പ്രതിരോധത്തിന്റെ അടുത്ത ഘട്ടം. രാജ്യത്ത് 170 ജില്ലകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചത്. കേരളത്തില്‍ ഏഴ് ജില്ലകളാണ് ഹോട്ട് സ്‌പോട്ടുകളുടെ പട്ടികയില്‍ ഉള്ളത്. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളാണ് കേരളത്തിലെ ഹോട്ട് സ്‌പോട്ടുകള്‍.
കോഴിക്കോട് ഒഴികെയുള്ള കേരളത്തിലെ മറ്റ് ആറ് ജില്ലകള്‍ തീവ്രസാഹചര്യമില്ലാത്ത 207 നോണ്‍ ഹോട്ട് സ്‌പോട്ടുകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹോട്ട് സ്‌പോട്ടുകളില്‍പ്പെടുന്ന എല്ലാവരെയും പരിശോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കികൊണ്ട് കേന്ദ്രം മാര്‍ഗ്ഗരേഖ പുറത്തിറക്കിയിട്ടുണ്ട്.
ഹോട്ട് സ്‌പോട്ടുകളില്‍ ഓരോ വീട്ടിലെയും താമസക്കാരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കണം. രോഗ ലക്ഷണമുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിക്കണം. പ്രവേശന വിലക്ക് ഏര്‍പ്പെടുത്തും തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാര്‍ക്ക് നല്‍കി.

Keywords: News, Kerala, Wayanad, Kasaragod, Kozhikode, Kannur, Ernakulam, Malappuram, Thiruvananthapuram, Pathanamthitta, Confusion in Wayanad became Covid Hotspot
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.