തിരുവനന്തപുരം: പശ്ചിമബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലെപ്പോലെ കേരളത്തിലും എതിരാളികള്‍ സി പി എമ്മിനെ കടന്നാക്രമിക്കുകയാണെന്ന് പ്രകാശ് കാരാട്ട്. സി പി എമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായ പി സുന്ദരയ്യയുടെ യുടെ ജന്മശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ചുള്ള ഏകദിന സെമിനാര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്.
കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമണത്തിന് ഇരയാകുകയാണ്. പാര്‍ട്ടിക്കെതിരെ കളളക്കേസുകള്‍ ചമയ്ക്കുന്നു-കാരാട്ട് പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ സുന്ദരയ്യയുടെ ജീവിതം കമ്മ്യൂണിസ്റ്റുകള്‍ മാതൃകയാക്കണം. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍ സുന്ദരയ്യ വഹിച്ച പങ്ക് നിസ്തുതലമാണ്.ജനാധിപത്യത്തിലധിഷ്ഠതമായ ഒരു പാര്‍ട്ടിയെ വാര്‍ത്തെടുക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ നേതാവായിരുന്നു സുന്ദരയ്യ. ഇന്ന് ആ പാര്‍ട്ടി പടര്‍ന്ന് പന്തലിച്ചു. ജനങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവരോടൊപ്പം നില്ക്കാന് ശ്രമിക്കണം- കാരാട്ട് പറഞ്ഞു.
കല്‍ക്കരിപ്പാട വിതരണത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നിലപാടാണ്. ബി ജെ പി അധികാരത്തിലിരുന്നപ്പോള്‍ സ്വകാര്യമേഖലയ്ക്ക് വേണ്ടിയാണ് നിലകൊണ്ടത്. പാര്‍ലമെന്റ് സ്തംഭിച്ച് സമരം ചെയ്യുന്ന ബിജെപി നിലപാട് ആത്മാര്‍ഥമല്ല- കാരാട്ട് കുറ്റപ്പെടുത്തി.
പിണറായി വിജയന്, വി എസ് അച്യുതാനന്ദന്,കോടിയേരി ബാലകൃഷ്ണന്, എം എ ബേബി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
SUMMARY: Lashing out at the Congress and BJP, CPI (M) on Wednesday said both stood for privatising the coal sector despite their stand-off on the CAG report which has resulted in disruption of Parliamentary proceedings.
key words: Congress , BJP, CPI (M), coal sector , CAG report , Parliamentary proceedings, Congress and BJP , CPI(M) general secretary, Prakash Karat ,veteran Communist leader, P Sundarayya, Gandhi Government
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.