Congress | പാലം ശിലാസ്ഥാപന ചടങ്ങ്: മുഖ്യാതിഥിയായി ക്ഷണിച്ച കെ സുധാകരന്‍ എംപിയുടെ പേര് ശിലാഫലകത്തില്‍ നിന്നും മറച്ചതില്‍ വിവാദം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്ന് കോണ്‍ഗ്രസ്

 


കണ്ണൂര്‍: (www.kvartha.com) കരുവഞ്ചാല്‍ പാലത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ച സ്ഥലം എംപി കെ സുധാകരന്റെ പേര് ശിലാഫലകത്തിലും ബാനറിലും ഉണ്ടായിരുന്നത് മറച്ചുവെച്ചതായുള്ള സംഭവം വിവാദമായി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരാണ് കെ സുധാകരന്റെ പേര് ശിലാഫലകത്തില്‍ നിന്നും മറച്ചുവെച്ചതെന്നാണ് ആരോപണം. അതേസമയം എംപി പരിപാടിയില്‍ പങ്കെടുക്കില്ലെന്ന വിവരം കിട്ടിയതിനെ തുടര്‍ന്നാണ് ശിലാഫലകത്തില്‍ നിന്നും പേര് മറച്ചുവെച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
             
Congress | പാലം ശിലാസ്ഥാപന ചടങ്ങ്: മുഖ്യാതിഥിയായി ക്ഷണിച്ച കെ സുധാകരന്‍ എംപിയുടെ പേര് ശിലാഫലകത്തില്‍ നിന്നും മറച്ചതില്‍ വിവാദം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്ന് കോണ്‍ഗ്രസ്

എന്നാല്‍ ന്യായം സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. ഇതുചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. 'പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരാണ് കെ സുധാകരന്റെ പേര് മറച്ചു വെച്ചുള്ള സ്റ്റികര്‍ പതിപ്പിച്ചത്. സിപിഎമിന്റെ പാര്‍ടി പരിപാടിയല്ല. സര്‍കാര്‍ പരിപാടിയാണിതെന്ന ബോധ്യം എംപിയുടെ പേരു മറച്ച ഉദ്യോഗസ്ഥനുണ്ടാകണം. മുകളില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് ഇതു ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ മുകളിലിരിക്കുന്ന പൊതുമരാമത്ത് മന്ത്രിയാണോ മുഖ്യമന്ത്രിയാണോ അതോ സിപിഎമിന്റെ ഏതെങ്കിലും ബ്രാഞ്ച് സെക്രടറിയാണോ എന്ന കാര്യം ബന്ധപ്പെട്ടവര്‍ തുറന്നു പറയണം', അദ്ദേഹം കൂട്ടിച്ചേർത്തു.
         
Congress | പാലം ശിലാസ്ഥാപന ചടങ്ങ്: മുഖ്യാതിഥിയായി ക്ഷണിച്ച കെ സുധാകരന്‍ എംപിയുടെ പേര് ശിലാഫലകത്തില്‍ നിന്നും മറച്ചതില്‍ വിവാദം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്ന് കോണ്‍ഗ്രസ്

കെ സുധാകരനെന്ന പേരിനെ ഇത്രമേല്‍ ഭയപ്പെട്ടാല്‍ പിന്നെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കണ്ണൂരിലൊരു പരിപാടിയിലും പങ്കെടുക്കാന്‍ കഴിയില്ല. കണ്ണൂരിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത് പാര്‍ലമെന്റിലേക്കയച്ച അവരുടെ പ്രതിനിധിയാണ് കെ സുധാകരന്‍. മണ്ഡലത്തിലെ പൊതുപരിപാടികളില്‍ സ്ഥലം എം പിയുടെ സാന്നിധ്യവും പങ്കാളിത്തവുമൊക്കെ സ്വാഭാവികമാണ്. ജനപ്രതിനിധികളുടെ രാഷ്ട്രീയം നോക്കിയല്ല അവരെ പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട ജനപ്രതിനിധി വന്നില്ലെങ്കില്‍ ശിലാഫലകത്തില്‍ നിന്ന് പേരു മറക്കണമെന്ന വ്യവസ്ഥയുണ്ടോയെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയമാവാം. അതവരുടെ വ്യക്തിപരമായ കാര്യം. അല്ലാതെ ഏതെങ്കിലും സിപിഎം ലോകല്‍ നേതാവിന്റെ വാക്കും കേട്ട് അടിമപ്പണി ചെയ്യുന്നവര്‍ ശമ്പളം കിട്ടുന്നത് പാര്‍ടി ഓഫീസില്‍ നിന്നല്ലെന്ന് മനസിലാക്കിയാല്‍ കൊള്ളാമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് തുറന്നടിച്ചു. മന്ത്രി മുഹമ്മദ് റിയാസാണ് കരുവഞ്ചാല്‍ പാലം ശിലാസ്ഥാപന കര്‍മം ഉദ്ഘാടനം ചെയ്തത്. ഇരിക്കൂര്‍ എംഎല്‍എയും കോൺഗ്രസ് നേതാവുമായ സജീവ് ജോസഫ് ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Keywords: Congress against PWD officials, Kerala,Kannur,News,Top-Headlines,Latest-News,Congress,Politics.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia