നിയന്ത്രണങ്ങള്‍ മയപ്പെടുത്താന്‍ സര്‍കാര്‍ തയാറാവണം, കോണ്‍ഗ്രസ് എക്കാലത്തും വ്യാപാരികളോടൊപ്പം: കെ സുധാകരന്‍
Jul 14, 2021, 11:17 IST
തിരുവനന്തപുരം: (www.kvartha.com 14.07.2021) കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചാല്‍ വ്യാപാരികള്‍ക്കൊപ്പം കോണ്‍ഗ്രസ് ഉണ്ടാവുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വ്യാപാരികളോട് മുഖ്യമന്ത്രി തെരുവ് ഭാഷയിലാണ് സംസാരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ നാവില്‍ നിന്നും വരേണ്ട വാക്കുകളല്ലതെന്നും അദ്ദേഹം പറഞ്ഞു. 'മനസിലാക്കി കളിച്ചാല്‍ മതി' പ്രസ്താവനയില്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ആത്മഹത്യാ മുനമ്പില്‍ നില്‍ക്കുന്ന വ്യാപാരികളെ വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും സുധാകരന്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ മയപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാവണം. കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചാല്‍ വ്യാപാരികള്‍ക്കൊപ്പം കോണ്‍ഗ്രസ് ഉണ്ടാവും. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ നടത്തുന്ന സമരത്തില്‍ രാഷ്ട്രീയം കാണുന്നില്ല. അതിലേക്ക് നയിച്ച സാഹചര്യത്തില്‍ നിന്നും സര്‍കാരിന് ഒഴിഞ്ഞ് മാറാനാവില്ലെന്നും സുധാകരന്‍ പറഞ്ഞു.
നേരത്തെ ഇളവുകള്‍ അനുവദിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നിയന്ത്രണം ലംഘിച്ച് വ്യാപാരികള്‍ കട തുറന്നാല്‍ നേരിടാന്‍ അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Keywords: Thiruvananthapuram, News, Kerala, Politics, Chief Minister, Congress, Government, Congress always with traders: K Sudhakaran
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.