സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നെല്ലിയാമ്പതി വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി തമ്മില്‍ത്തല്ല് തുടങ്ങിയതോടെ പാര്‍ട്ടിഹൈക്കമാന്‍ഡ് ഇടപെടുന്നു. സംസ്ഥാന-ജില്ലാ നേതൃത്വത്തിന്റെ പുനസംഘടന നടക്കുന്ന പശ്ചാത്തലത്തില്‍ തമ്മിത്തല്ല് തുടര്‍ന്നാല്‍ ഇത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുമെന്ന് കേന്ദ്രനേതൃത്വം വിലയിരുത്തുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നെല്ലിയാമ്പതി വിഷയത്തില്‍ പാര്‍ട്ടി നേതാക്കളുടെ പരസ്യപ്രസ്താവന ഹൈക്കമാന്‍ഡ് കര്‍ശനമായി വിലക്കി.
ഹരിതരാഷ്ട്രീയം മുന്നോട്ടുവച്ച യുവ എം എല്‍ എമാരും പാര്‍ട്ടി വക്താവ് എം എം ഹസ്സനും പരസ്പരം നടത്തിയ വാക്‌പോര് അതിരകുള്‍ ലംഘിച്ച് പാര്‍ട്ടിയുടെ മുഖം വികൃതമാക്കുന്ന അവസ്ഥയിലെത്തിയതിനെത്തുടര്‍ന്നാണ് ഹൈക്കമാന്‍ഡിന്റെ ഇടപെടലുണ്ടായത്. ഹരിതരാഷ്ട്രീയം മുന്നോട്ടുവച്ചവരുടെ രാഷ്ട്രീയം അത്യാര്‍ത്തിയുടെ രാഷ്ട്രീയമാണെന്ന് ഹസ്സന്‍ ആരോപിച്ചിരുന്നു. ഹസ്സന്‍ ആര്‍ത്തിപിടിച്ച ദേശാടനപ്പക്ഷിയാണെന്ന് വി ഡി സതീശനും ടി എന്‍ പ്രതാപനും തിരിച്ചടിക്കുകയും ചെയ്തു.
താന്‍ദേശാടനപ്പക്ഷി തന്നെയാണെന്നായിരുന്നു ഹസ്സന്റെ മറുപടി.പാര്‍ട്ടിക്ക് വേണ്ടിയാണ് തന്റെ പറക്കല്‍. ദേശാടനപ്പക്ഷിക്കേ ദേശങ്ങള്‍ മുഴുവന്‍ പറന്നു സഞ്ചരിക്കാനാവൂ എന്നും കാക്കയ്ക്കും കുരുവിക്കും ഒരു മണ്ഡലത്തില്‍ മാത്രമേ കറങ്ങാന്‍ കഴിയൂ എന്നും ഹസ്സന്‍ പരിഹസിച്ചു. ഹരിതരാഷ്ട്രീയക്കാര്‍ നെല്ലിയാമ്പതി സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രി ഇടപെടാതിരുന്നതിനാലാണ് താന്‍ അഭിപ്രായം പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹരിതരാഷ്ട്രീയക്കാരെഅപഹസിച്ച ഹസ്സന്റെ നടപടിയെ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല തള്ളിപ്പറഞ്ഞതിനുശേഷമായിരുന്നു ഹസ്സന്റെ ഇന്നലത്തെ പ്രസ്താവന വന്നത്. തുടര്‍ന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ ഇടപെടലും, പരസ്യപ്രസ്താവനകള്‍ വിലക്കിക്കൊണ്ടുള്ള രമേശ് ചെന്നിത്തലയുടെ അറിയിപ്പുമുണ്ടായത്. കഴിഞ്ഞയാഴ്ച നടന്ന യുഡിഎഫ് നേതാക്കളുടെ യോഗത്തിലും പരസ്യപ്രസ്താവനകള്‍ക്ക് വിലക്ക് ഉണ്ടായതാണ്. പക്ഷേ, അതിന് ഒരു വിലയും കല്പിക്കപ്പെട്ടില്ല. ആ വിലക്ക് നിലനില്‍ക്കുമ്പോള്‍ തന്നെയായിരുന്നു നേതാക്കള്‍ പരസ്പരം ചെളിവാരി എറിഞ്ഞത്. ഇതിനിടെയാണ്ഈ പോരിന് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാട്ടത്തിന്റെ നിറവും കൈവന്നത്.
ഹരിതരാഷ്ട്രീയത്തിന് ചെന്നിത്തല പരസ്യ പിന്തുണ നല്‍കി.എന്നാല്‍ മുഖ്യമന്ത്രിയാവട്ടെ നിശബ്ദത പാലിക്കുകയാണ്. മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് ഹസന്റെ പ്രതികരണങ്ങളെന്നാണ് കോണ്‍ഗ്രസിലെ ചിലനേതാക്കള്‍ വിലയിരുത്തുന്നത്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനാണ് ഹസന്‍.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.