കോവിഡ് 19 മഹാമാരിമൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങ്: കൃഷി ചെയ്ത കപ്പ ഡിസിസി കൺട്രോൾ റൂമിലേക്ക് സൗജന്യമായി നൽകി ബ്ലോക് കോൺഗ്രസ് പ്രസിഡണ്ട്

 


മൊറയൂർ: (www.kvartha.com 30.05.2021) ഒരു ഏകറിൽ താൻ തന്നെ കൃഷി ചെയ്ത കപ്പ ഡിസിസി കൺട്രോൾ റൂമിലേക്ക് സൗജന്യമായി നൽകി മൊറയൂർ ബ്ലോക് കോൺഗ്രസ് പ്രസിഡണ്ട് സത്യൻ പൂക്കോട്ടൂർ. ഡിസിസി കൺട്രോൾ റൂം വഴി മൊറയൂർ, പൂക്കോട്ടൂർ, പുൽപ്പറ്റ എന്നീ മൂന്ന് പഞ്ചായത്തുകളിലാണ് കപ്പ സൗജന്യമായി വിതരണം ചെയ്തത്.

ഡിസിസി ജനറൽ സെക്രടറി സകീർ പുല്ലാര, മൊറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആനത്താൻ അജ്മലിന് കപ്പ നൽകി ഉദ്‌ഘാടനം ചെയ്തു. പൂക്കോട്ടൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഹാറൂൺ റശീദ്, പുൽപ്പറ്റ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സനാവുള്ള മാസ്റ്റർ എന്നിവരും വിതരണം ചെയ്യുവാനുള്ള കപ്പ ഏറ്റുവാങ്ങി. യൂത് കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന യൂത് കെയർ വഴിയാണ് കപ്പ വിതരണം ചെയ്തത്.

കോവിഡ് 19 മഹാമാരിമൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങ്: കൃഷി ചെയ്ത കപ്പ ഡിസിസി കൺട്രോൾ റൂമിലേക്ക് സൗജന്യമായി നൽകി ബ്ലോക് കോൺഗ്രസ് പ്രസിഡണ്ട്

നെല്ലും, പച്ചക്കറികളും, കപ്പയും ഒക്കെ സാധാരണയായി കൃഷി ചെയ്യുന്ന കർഷകനാണ് സത്യൻ പൂക്കോട്ടൂർ. കോവിഡ് കൺട്രോൾ റൂം തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് കൃഷി ചെയ്ത കപ്പ കോവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്നവർക്ക് വിതരണം ചെയ്യുവാൻ തീരുമാനിച്ചത്.

മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആനത്താൻ അബൂബകർ ഹാജി, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ആനകചേരി മുജീബ്, യൂത് കോൺഗ്രസ് ഭാരവഹികളായ സുലൈമാൻ വി പി, ഫായിസ് പെരുമ്പിലായി എന്നിവർ കപ്പ വിതരണത്തിന് നേതൃത്വം കൊടുത്തു.

Keywords:  News, Kerala, State, DCC, Congress, UDF, Congress leader, Donated, Covid control room, Tapioca, Congress leader donated cultivated tapioca to DCC covid control room.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia