ന്യൂനപക്ഷ വര്‍ഗീയതയേയും ഭൂരിപക്ഷ വര്‍ഗീയതയേയും ഒരു പോലെ എതിര്‍ത്തു തോല്‍പിക്കുന്ന പോരാട്ടം ആവണം നമ്മള്‍ നടത്തേണ്ടത്; ഒരു സമുദായ സംഘടനയ്ക്കും കീഴ്പ്പെടാതെ നെഹ്രുവിയന്‍ സോഷ്യലിസത്തില്‍ അധിഷ്ഠിതമായ കോണ്‍ഗ്രസിന്റെ ആശയങ്ങളില്‍ ഊന്നി ഒരു തിരിച്ചു വരവിനുള്ള പ്രവര്‍ത്തനമായിരിക്കും നടത്തുകയെന്നും വി ഡി സതീശന്‍

 


തിരുവനന്തപുരം: (www.kvartha.com 23.05.2021) ഒരു സമുദായ സംഘടനയ്ക്കും കീഴ്പ്പെടാതെ നെഹ്രുവിയന്‍ സോഷ്യലിസത്തില്‍ അധിഷ്ഠിതമായ കോണ്‍ഗ്രസിന്റെ ആശയങ്ങളില്‍ ഊന്നി ഒരു തിരിച്ചു വരവിനുള്ള പ്രവര്‍ത്തനമായിരിക്കും നടത്തുകയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
   ന്യൂനപക്ഷ വര്‍ഗീയതയേയും ഭൂരിപക്ഷ വര്‍ഗീയതയേയും ഒരു പോലെ എതിര്‍ത്തു തോല്‍പിക്കുന്ന പോരാട്ടം ആവണം നമ്മള്‍ നടത്തേണ്ടത്; ഒരു സമുദായ സംഘടനയ്ക്കും കീഴ്പ്പെടാതെ നെഹ്രുവിയന്‍ സോഷ്യലിസത്തില്‍ അധിഷ്ഠിതമായ കോണ്‍ഗ്രസിന്റെ ആശയങ്ങളില്‍ ഊന്നി ഒരു തിരിച്ചു വരവിനുള്ള പ്രവര്‍ത്തനമായിരിക്കും നടത്തുകയെന്നും വി ഡി സതീശന്‍

ന്യൂനപക്ഷ വര്‍ഗീയതയേയും ഭൂരിപക്ഷ വര്‍ഗീയതയെയും ഒരു പോലെ എതിര്‍ത്തു തോല്‍പിക്കുന്ന പോരാട്ടം ആവണം നമ്മള്‍ നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വി ഡി സതീശന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പാര്‍ടി എന്നെ ഏല്പിച്ച ഈ ദൗത്യം ഏറ്റവും ഉത്തരവാദിത്വ ബോധത്തോടെ ഏറ്റെടുക്കുന്നു. ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് പോലെ പുഷ്പകിരീടം ആണെന്ന മിഥ്യാധാരണയില്‍ അല്ല ഈ പദവി ഏറ്റെടുക്കുന്നത്. എന്നെ ഇതിനായി തിരഞ്ഞെടുത്ത കോണ്‍ഗ്രസ് ഹൈകമാന്‍ഡിനോടും കേരളത്തിലെ മുതിര്‍ന്ന നേതാക്കന്മാരോടുമുള്ള നന്ദി ഞാന്‍ അറിയിക്കട്ടെ.

പുതിയ തലമുറയെയും പുതിയ രാഷ്ട്രീയത്തെയും അഡ്രസ് ചെയ്യുന്ന ഒരു പ്രതിപക്ഷ പ്രവര്‍ത്തനമാണ് ഇന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കാലാനുസൃതമായ മാറ്റം എല്ലാ രംഗത്തും ഉണ്ടാകണം. എല്ലാ ഘടകക്ഷികളെയും ജനവിഭാഗങ്ങളെയും ഒരുമിച്ചു ചേര്‍ത്ത് ഈ പ്രവര്‍ത്തനം ശക്തമായി മുന്നോട്ടു കൊണ്ടുപോകും. അവരുടെ ആഗ്രഹത്തോടൊപ്പം നിന്നു ക്രിയാത്മകമായ ഒരു പ്രതിപക്ഷമായി നിയമസഭയിലും പുറത്തും പ്രവര്‍ത്തിക്കുമെന്ന് ഉറപ്പു നല്‍കുന്നു.

സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ആണ് കേരളത്തിന്റെ പൊതുബോധം. ആശയപരമായ പോരാട്ടത്തിലൂടെ ഈ മണ്ണില്‍ വര്‍ഗീയതയുടെ രാഷ്ട്രീയത്തെ കുഴിച്ചു മൂടുക എന്നതാവും യു ഡി എഫിന്റെ പ്രഥമ പരിഗണന. ഞാന്‍ എന്നും പറഞ്ഞിട്ടുള്ളത് പോലെ വര്‍ഗീയതയോടു സന്ധിയില്ലാത്ത സമരം ആണ് എന്റെ രാഷ്ട്രീയം. ന്യൂനപക്ഷ വര്‍ഗീയതയേയും ഭൂരിപക്ഷ വര്‍ഗീയതയെയും ഒരു പോലെ എതിര്‍ത്തു തോല്‍പിക്കുന്ന പോരാട്ടം ആവണം നമ്മള്‍ നടത്തേണ്ടത്.

ഒരു സമുദായ സംഘടനയ്ക്കും കീഴ്പ്പെടാതെ നെഹ്രുവിയന്‍ സോഷ്യലിസത്തില്‍ അധിഷ്ഠിതമായ കോണ്‍ഗ്രസിന്റെ ആശയങ്ങളില്‍ ഊന്നി ഒരു തിരിച്ചു വരവിനുള്ള പ്രവര്‍ത്തനമാവും നമ്മള്‍ മുന്നോട്ടു കൊണ്ടുപോവുക. ഓരോ യു ഡി എഫ് പ്രവര്‍ത്തകനും ഈ പോരാട്ടത്തിന് തയ്യാറെടുക്കണം. ഒരു സംശയവും വേണ്ട നമ്മള്‍ ഒരു കൊടുങ്കാറ്റു പോലെ തിരിച്ചു വരും എല്ലാവരുടെയും പിന്തുണയും അനുഗ്രഹവും ഉണ്ടാവണം എന്ന് പ്രാര്‍ഥിക്കുന്നു.

Keywords:  Congress leader V D Satheesan Facebook post on his post as opposition leader, Thiruvananthapuram, News, Politics, Facebook Post, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia