Allegation | കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ പാതിരാത്രിക്ക് പൊലീസ് റെയ്ഡ് നടത്തിയത് സിപിഎം മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നെന്ന് ഷാനിമോള്‍ ഉസ്മാന്‍
Allegation | കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ പാതിരാത്രിക്ക് പൊലീസ് റെയ്ഡ് നടത്തിയത് സിപിഎം മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നെന്ന് ഷാനിമോള്‍ ഉസ്മാന്‍
● ശരീര പരിശോധനയടക്കം നടത്തി, മാധ്യമങ്ങളടക്കം സാക്ഷി
● സ്ത്രീകളെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനുമെല്ലാം കൃത്യമായ രീതികളുണ്ട്
● സുപ്രീംകോടതി വരെ അത് നിര്‍ദേശിക്കുന്നുണ്ട്
● സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാജ്യത്താണ് അര്‍ധരാത്രി വന്ന് കതക് മുട്ടിയത്
പാലക്കാട്: (KVARTHA) കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ പൊലീസ് നടത്തിയ റെയ്ഡിന് പിന്നില്‍ സിപിഎം മന്ത്രിയുടെ നിര്‍ദേശമെന്ന ആരോപണങ്ങളുമായി ഷാനിമോള്‍ ഉസ്മാന്‍. സംഭവം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
തിരഞ്ഞെടുപ്പ് കഴിഞ്ഞാലും കേരളത്തിലെ പൊതുസമൂഹം ചര്‍ച്ച ചെയ്യുന്ന വലിയ വിഷയമല്ലേ ഇതെന്ന് ചോദിച്ച അവര്‍ ഈ റെയ്ഡ് അപ്രതീക്ഷിതമായി വന്നതാണെന്നും ചൂണ്ടിക്കാട്ടി. സ്ത്രീകളെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനുമെല്ലാം കൃത്യമായ രീതികളുണ്ടെന്നും സുപ്രീംകോടതി വരെ അത് നിര്‍ദേശിക്കുന്നുണ്ടെന്നും ഷാനിമോള്‍ പറഞ്ഞു.
വനിതാ പൊലീസിനെ എത്തിച്ച് തന്റെ ശരീര പരിശോധന അടക്കം നടത്തിയെന്നും മാധ്യമങ്ങള്‍ അടക്കം സാക്ഷിയെന്നും ഷാനിമോള്‍ ആരോപിച്ചു. ഐഡന്റിറ്റി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നും ആരോപണം.
സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാജ്യത്താണ് അര്‍ധരാത്രി വന്ന് കതക് മുട്ടിയത്. നിക്ഷ്പക്ഷരായ സ്ത്രീകളുടേയും ജനാധിപത്യ വിശ്വാസികളുടേയുമെല്ലാം ശക്തമായ പ്രതിഷേധം തിരഞ്ഞെടുപ്പില്‍ വരും. യുഡിഎഫിന് അനുകൂലമായിട്ടുള്ള രാഷ്ട്രീയ സാഹചര്യങ്ങളാണ് കേരളത്തിലുള്ളതെന്നും ഷാനിമോള്‍ പറഞ്ഞു.
ഷാനിമോളുടെ വാക്കുകള്‍:
സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട മന്ത്രിയടക്കമുള്ള ആളുകളുടെ നേരിട്ടുള്ള നിര്‍ദേശത്തിലാണ് ഈ പാതിരാ നാടകം ഉണ്ടാക്കിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും കേരളത്തിലെ പൊതുസമൂഹം ചര്‍ച്ച ചെയ്യുന്ന വലിയ വിഷയമല്ലേ ഇത്? ഈ റെയ്ഡ് അപ്രതീക്ഷിതമായി വന്നതാണ്. സ്ത്രീകളെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനുമെല്ലാം കൃത്യമായ രീതികളുണ്ട്.
സുപ്രീംകോടതി വരെ അത് നിര്‍ദേശിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാജ്യത്താണ് അര്‍ധരാത്രി വന്ന് കതക് മുട്ടിയത്. നിക്ഷ് പക്ഷരായ സ്ത്രീകളുടേയും ജനാധിപത്യ വിശ്വാസികളുടേയുമെല്ലാം ശക്തമായ പ്രതിഷേധം തിരഞ്ഞെടുപ്പില്‍ വരും. യുഡിഎഫിന് അനുകൂലമായിട്ടുള്ള രാഷ്ട്രീയ സാഹചര്യങ്ങളാണ് കേരളത്തിലുള്ളതെന്നും അവര്‍ പറഞ്ഞു.
പല കാര്യങ്ങള്‍ക്കും ഇലക്ഷന്‍ കമ്മിഷന്റെ നിരോധനമുണ്ടാകും. അതില്‍ ട്രോളി ഉള്‍പ്പെടുന്നുണ്ടോ എന്നും ട്രോളി ബാഗ് ഉപയോഗിക്കാന്‍ പാടില്ലേ എന്നും ഷാനിമോള്‍ ചോദിച്ചു.
സിപിഎമ്മിനെ കുറിച്ച് തനിക്ക് സഹതാപമാണ്. ചെറുപ്പം മുതലേ സിപിഎം സ്ട്രാറ്റജിസ്റ്റുകള്‍ ഏതുരീതിയിലാണ് രാഷ്ട്രീയത്തെ വിലയിരുത്തുന്നത് എന്ന് കണ്ടിട്ടുണ്ടെന്നും ഒരുപാടുനാളായി സിപിഎം സമ്പൂര്‍ണ പരാജയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
#KeralaPolitics, #CongressRaid, #CPMAllegations, #ShanimolUsman, #Election2024, #KeralaElections