Obituary | 'പൊലീസ് സ്റ്റേഷന്‍ മാര്‍ചില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു; പിന്നാലെ ഹൃദ്രോഗിയായ അമ്മ മരിച്ചു'

 


കോഴിക്കോട്: (KVARTHA) പൊലീസ് സ്റ്റേഷന്‍ മാര്‍ചില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹൃദ്യോഗിയായ അമ്മ മരിച്ചു. കുന്നത്തറ ചെങ്കുനിമ്മല്‍ കല്യാണി അമ്മയാണ് (82) മരിച്ചത്. ഹൃദ്രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരുന്നു. ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് ജെനറല്‍ സെക്രടറി ലിനീഷ് കുമാറിനെയാണ് വ്യാഴാഴ്ച രാത്രി 8.30ന് അത്തോളി പൊലീസ് വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്.

Obituary | 'പൊലീസ് സ്റ്റേഷന്‍ മാര്‍ചില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു; പിന്നാലെ ഹൃദ്രോഗിയായ അമ്മ മരിച്ചു'

ആശുപത്രിയില്‍ അമ്മക്കുള്ള ഭക്ഷണം കൊണ്ടുപോകാന്‍ വീട്ടിലെത്തിയപ്പോഴാണ് ലിനീഷ് കുമാറിനെ അറസ്റ്റ് ചെയ്യുന്നത്. 20ന് നടന്ന പൊലീസ് സ്റ്റേഷന്‍ മാര്‍ചില്‍ പങ്കെടുത്തതിന്റെ പേരിലാണ് ലിനീഷിനെ കണ്ടാലറിയാവുന്നവരുടെ പട്ടികയില്‍ ഉള്‍പെടുത്തി പൊലീസ് പിടികൂടിയത്. മാര്‍ചിനിടെ പൊലീസിനെ ആക്രമിച്ചു എന്നതുള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു ലിനീഷിന്റെ അറസ്റ്റ്.

അമ്മക്ക് ഭക്ഷണം എത്തിക്കാന്‍ സമയം അനുവദിക്കണമെന്ന അപേക്ഷ പരിഗണിക്കാതെ പൊലീസ് ലിനീഷിനെ കൊണ്ടുപോയെന്നാണ് കുടുംബത്തിന്റേയും പാര്‍ടിയുടേയും ആരോപണം. ഇതറിഞ്ഞതോടെ അമ്മക്ക് അസ്വസ്ഥത കൂടുകയും വെള്ളിയാഴ്ച രാവിലെ 11 മണിയോടെ മരണം സംഭവിക്കുകയുമായിരുന്നുവെന്ന് കുടുംബം പറയുന്നു. 

ഇടക്കാല ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ലിനീഷ് വീട്ടിലെത്തി കര്‍മങ്ങളില്‍ പങ്കെടുത്തു. മകനെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത് അറിഞ്ഞുള്ള മനോവിഷമം കാരണമാണ് അമ്മ മരിച്ചതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

Keywords:  Congress leaders mother died due to cardiac arrest, Kozhikode, News, Congress Leaders Mother Died, Cardiac Arrest, Hospital, Treatment, Politics, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia