Leadership Conflict | തമ്മിലടി തീരാത്ത കോൺഗ്രസിൽ സുധാകരനെതിരെ പടയൊരുക്കം; മൂന്നാം പിണറായി സർക്കാരിന് വഴിയൊരുക്കുമോ ഗ്രൂപ്പ് പോര്?

 
 Kerala Congress leaders discussing leadership issues.
 Kerala Congress leaders discussing leadership issues.

Image Credit: Facebook/Indian National Congress Kerala

● കോൺഗ്രസ് നേതാക്കളുടെ കൂട്ടായ്മ തകർന്നപ്പോഴാണ് സുധാകരനെതിരെ പടയൊരുക്കം. 
● സുധാകരനെ നേതൃപദവിയിൽ നിന്ന് മാറ്റണം എന്നത് പല നേതാക്കളുടെയും ആവശ്യം
● കേരളത്തിലെ കോൺഗ്രസ് തമ്മിലടിച്ച് തകരുകയാണെന്ന് പലരുടെയും പ്രതികരണം.

ഭാമനാവത്ത്


കണ്ണൂർ: (KVARTHA) കോൺഗ്രസിലെ തമ്മിലടി മൂർച്ഛിക്കുമ്പോൾ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ അണിയറ നീക്കങ്ങളും സജീവമാകുന്നു. സുധാകരനെ നേതൃപദവിയിൽ നിന്നും മാറ്റണമെന്നാണ് ഗ്രൂപ്പ് ഭേദമന്യേ എല്ലാ നേതാക്കളുടെയും ആവശ്യം. സുധാകരനെ മുൻനിർത്തി വരുന്ന തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകൾ നേരിട്ടാൽ കനത്ത തോൽവിയായിരിക്കും ഫലമെന്നാണ് അദ്ദേഹത്തെ എതിർക്കുന്ന നേതാക്കൾ എഐസിസിയെ അറിയിച്ചിട്ടുള്ളത്. 

സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻ്റെ പിന്തുണ സുധാകര വിരുദ്ധർക്കുണ്ടെന്നതാണ് പാർട്ടിയിൽ നിന്നും ലഭിക്കുന്ന വിവരം. കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി നേരത്തെ തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കളത്തിലുണ്ട്. ഇതോടെ കേരളത്തിലെ കോൺഗ്രസിൽ നേതൃമാറ്റത്തിന് എഐസിസിക്ക് സമ്മർദ്ദം ഏറി വരികയാണ്. ഇതു പരിഗണിച്ചു കൊണ്ട് നേതൃമാറ്റത്തിലും പുനഃസംഘടനയിലും എഐസിസി അഭിപ്രായം തേടിയിട്ടുണ്ട്. 

ഇതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നേതാക്കളെ വെവ്വേറെ കണ്ടു സംസാരിച്ചു. രമേശ് ചെന്നിത്തല, ബെന്നി ബഹനാൻ, സണ്ണി ജോസഫ് തുടങ്ങിയവർ ദീപാദാസ് മുൻഷിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സുധാകരനെതിരെ പ്രത്യക്ഷനീക്കം നടത്തുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായും കൂടിക്കാഴ്ച നടത്തും. ഈ അവസരത്തിലാകും സുധാകരനെ മാറ്റണമെന്ന് സതീശൻ ആവശ്യപ്പെടുകയെന്നാണ് സൂചന.

അതേസമയം, തമ്മിലടിയിൽ മനം മടുത്ത് കേരളത്തിലെ കോൺഗ്രസിന്‍റെ പ്രകടനത്തെപ്പറ്റി ജനങ്ങളോട് തിരക്കിയിറങ്ങിയ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയ്ക്ക് ലഭിച്ചത് പാർട്ടിയുടെ കേരളത്തിലെ ദയാനീയാവസ്ഥപ്പറ്റിയുള്ള പ്രതികരണമാണ്. പിണറായി സർക്കാർ മൂന്നാം വട്ടവും അധികാരത്തിൽ എത്തുമെന്നും കേരളത്തിലെ കോൺഗ്രസിന്റെ സ്ഥിതി ദയനീയം ആണെന്നുമാണ് പലരിൽ നിന്നും ദീപയ്ക്ക് മറുപടി ലഭിച്ചത്. കച്ചവട സ്ഥാപനങ്ങളിലടക്കം കയറിയിറങ്ങിയായിരുന്നു ദീപ ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞത്. കേരളത്തിലെ കോൺഗ്രസ് തമ്മിലടിച്ച് തകരുകയാണെന്നായിരുന്നു പലരുടെയും പ്രതികരണം.

നേതാക്കൾ തമ്മിലുള്ള ഭിന്നത മൂലം പാർട്ടിക്കുള്ളിലെഐക്യ നീക്കവും പാളിയിരുന്നു. സംയുക്ത വാർത്താസമ്മേളനം മാറ്റിവച്ചതിന് പിന്നിലും അഭിപ്രായ ഭിന്നത തന്നെയായിരുന്നു. കഴിഞ്ഞ ദിവസമാണ്   സതീശനും സുധാകരനും സംയുക്ത വാർത്താസമ്മേളനം നിശ്ചയച്ചിരുന്നത്. സതീശനും സുധാകരനും ദീപ ദാസ് മുൻഷിയും തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും വാർത്താസമ്മേളനം നടന്നില്ല. ഇതോടെ സുധാകരൻ കൊച്ചിയിലേക്ക് മടങ്ങിയിരുന്നു. രാഷ്ട്രീയകാര്യ സമിതിയിൽ നേതാക്കൾക്കിടയിൽ ഉണ്ടായ അഭിപ്രായ ഭിന്നതയാണ് സമ്മേളനം മാറ്റിവയ്ക്കാൻ കാരണമായത്. 

ഇരു നേതാക്കളും ഒരുമിച്ചു വാർത്താ സമ്മേളനം നടത്തണമെന്ന് എഐസിസി നേതൃത്വം നിർദ്ദേശിച്ചിരുന്നു. പക്ഷേ ഒരുമിച്ചിരിക്കാൻ ഇരു നേതാക്കളും തയ്യാറായില്ല. ഇതോടെയാണ് വാർത്താസമ്മേളനം മാറ്റിവച്ചതെന്നാണ് വിവരം. അടുത്ത മുഖ്യമന്ത്രിസ്ഥാനത്തേക്ക് സാമുദായിക സംഘടനകളെ കൂട്ടുപിടിച്ച് രമേശ് ചെന്നിത്തല നടത്തിയ നീക്കങ്ങളാണ് കോൺഗ്രസിൽ ഗ്രൂപ്പു പോര് ആളിക്കത്തിച്ചത് എന്നാണ് വിമർശനം. 

ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹത്തെ സുധാകരൻ പരോക്ഷമായി പിൻതുണച്ചതോടെ പാർട്ടിക്കുള്ളിലും അത് പടർന്നു. താൻ ഒഴിയുകയാണെങ്കിൽ കെപിസിസി അധ്യക്ഷ പദവിയിലേക്ക് അതീവ വിശ്വസ്തനായ സണ്ണി ജോസഫിനെ പരിഗണിക്കണമെന്നാണ് സുധാകരൻ്റെ നിലപാട്. എന്നാൽ കെ മുരളീധരൻ, ബെന്നി ബഹനാൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ പേരുകളാണ് എതിർവിഭാഗം ഉയർത്തുന്നത്.

ഈ വാർത്ത സാമൂഹ്യമാധ്യമങ്ങളിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും പങ്കുവെക്കാൻ മടിക്കേണ്ട.

The Kerala Congress is in crisis as internal conflicts grow over KPCC President Sudhakaran’s leadership, with calls for his removal and leadership change.


#KeralaPolitics #CongressLeadership #Sudhakaran #KPCC #IndianPolitics #AICC

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia