K Sudhakaran | കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ്: കെപിസിസിക്ക് സ്ഥാനാർഥിയില്ലെന്ന് കെ സുധാകരന്; 'ആര്‍ക്കും മന:സാക്ഷി വോട് ചെയ്യാം'
Oct 1, 2022, 18:37 IST
കണ്ണൂര്‍: (www.kvartha.com) കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട് ചെയ്യുന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണെന്ന് കെ സുധാകരന് പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ക്ക് വോട് ചെയ്യണമെന്ന് കെപിസിസി പറയില്ല. കെപിസിസിക്ക് ഔദ്യോഗിക സ്ഥാനാര്‍ഥിയില്ല. വോട് ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. സ്വന്തം ഇഷ്ട പ്രകാരം വോട് ചെയ്യാം. കെപിസിസി ഒരു നിര്‍ദേശവും നിയന്ത്രണവും നല്‍കിയിട്ടില്ല. ഞാന്‍ നേരത്തെ പറഞ്ഞപ്പോലെ ആര്‍ക്കും മന:സാക്ഷി വോട് ചെയ്യാം. മത്സരിക്കാൻ തരൂര്‍ സര്വതായോഗ്യനാണ്. എന്നാല്‍ മല്ലികാര്‍ജുന ഖാര്‍ഗെ പാര്‍ടിയിലെ ഉന്നതനായ നേതാവാണ്. ഇരുസ്ഥാനാർഥികളും പ്രബലരാണെന്നും കേരളത്തിലെ പാര്‍ടിക്ക് ഔദ്യോഗിക സ്ഥാനാർഥിയില്ലെന്നും കെ സുധാകരന് പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.