Shashi Tharoor | കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്നും ഭൂരിപക്ഷം സംസ്ഥാനങ്ങളില്‍നിന്നും പിന്തുണയുണ്ടെന്നും തുറന്നുപറഞ്ഞ് ശശി തരൂര്‍ എംപി

 


പട്ടാമ്പി: (www.kvartha.com) കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്നും ഭൂരിപക്ഷം സംസ്ഥാനങ്ങളില്‍നിന്നും പിന്തുണയുണ്ടെന്നും തുറന്നുപറഞ്ഞ് ശശി തരൂര്‍ എംപി. വെള്ളിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Shashi Tharoor | കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്നും ഭൂരിപക്ഷം സംസ്ഥാനങ്ങളില്‍നിന്നും പിന്തുണയുണ്ടെന്നും തുറന്നുപറഞ്ഞ് ശശി തരൂര്‍ എംപി

രണ്ടു പതിറ്റാണ്ടിനു ശേഷമാണു കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ പട്ടാമ്പിയിലെത്തിയ ശശി തരൂര്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തരൂരിന്റെ വാക്കുകള്‍:

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളില്‍നിന്നും പിന്തുണയുണ്ട്. കേരളത്തില്‍നിന്നും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ. പത്രിക നല്‍കിക്കഴിഞ്ഞാല്‍ പിന്തുണയ്ക്കുന്നവരുടെ എണ്ണവും കൂടും.'

പട്ടാമ്പിയിലെത്തിയ ശശി തരൂര്‍ രാജസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിയുള്‍പെടെ രാഹുല്‍ ഗാന്ധിയുമായി ചര്‍ച ചെയ്‌തെന്നാണു സൂചന. പട്ടാമ്പിയിലെ വിശ്രമകേന്ദ്രത്തിലായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച.

നിലവില്‍, രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെലോടും ശശി തരൂരും മാത്രമാണു മത്സര രംഗത്തുള്ളതെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ വന്നേക്കുമെന്നാണു സൂചന. ആര്‍ക്കും മത്സരിക്കാമെന്ന് താല്‍കാലിക പാര്‍ടി പ്രസിഡന്റ് സോണിയ ഗാന്ധി വ്യക്തമാക്കി.

ഈ മാസം 30 വരെ പത്രിക സമര്‍പ്പിക്കാം. ഇതിനിടെ, മുഖ്യമന്ത്രിയായി സചിന്‍ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് അശോക് ഗെലോട് പക്ഷക്കാരായ എംഎല്‍എമാര്‍ നിലപാടെടുത്തതോടെ രാജസ്താനില്‍ പ്രതിസന്ധി രൂക്ഷമായി.

ഗെലോടിനെ മുഖ്യമന്ത്രിപദത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും അല്ലെങ്കില്‍ ഭൂരിഭാഗം പേര്‍ നിര്‍ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് എംഎല്‍എമാരുടെ ആവശ്യം. നിര്‍ണായകഘട്ടത്തില്‍ ഗെലോട് പാര്‍ടിയെ അപമാനിച്ചെന്നും എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്ന് ഗെലോടിനെ മാറ്റണമെന്നും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

Keywords: Congress president election: Shashi Tharoor set to file papers next week,  Palakkad, News, Politics, Congress, Rahul Gandhi, Shashi Taroor, Meeting, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia