Criticism | കോണ്‍ഗ്രസും ആര്‍ എസ് എസും തമ്മില്‍ പാലക്കാട് - വടകര- ആറന്മുള കരാര്‍; കെ മുരളീധരന്‍ ഇതിന്റെ രക്തസാക്ഷിയാണെന്നും പാര്‍ട്ടി വിട്ട എകെ ഷാനിബ്

 
Congress-RSS Deal: K Muraleedharan a Martyr, Says AK Shanib
Congress-RSS Deal: K Muraleedharan a Martyr, Says AK Shanib

Photo Credit: Facebook / AK Shanib

● മുഖ്യമന്ത്രി സ്ഥാനത്തിനായി വിഡി സതീശന്‍ ആര്‍ എസ് എസിന്റെ കാലു പിടിക്കുന്നു
● ഉമ്മന്‍ചാണ്ടി സാര്‍ പോയ ശേഷം പാര്‍ട്ടിയില്‍ പരാതി പറയുമ്പോള്‍ അത് കേള്‍ക്കാന്‍ ആളില്ലാത്ത സ്ഥിതി
● പലരും പാര്‍ട്ടിയില്‍ മിണ്ടാതെ നില്‍ക്കുന്നത് നിവൃത്തിക്കേട് കൊണ്ട്
● പാലക്കാട്ട് ഡോ.പി സരിനെ പിന്തുണയ്ക്കും

പാലക്കാട്: (KVARTHA) കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പാലക്കാട്ടുനിന്നുള്ള യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എകെ ഷാനിബ്.  സിപിഎം തുടര്‍ഭരണം നേടിയിട്ടും കോണ്‍ഗ്രസ് തിരുത്താന്‍ തയാറാവുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. കോണ്‍ഗ്രസ് വിട്ട ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഷാനിബിന്റെ വിമര്‍ശനം. കോണ്‍ഗ്രസും ആര്‍ എസ് എസും തമ്മില്‍ പാലക്കാട് - വടകര- ആറന്മുള കരാറുണ്ടെന്നും ഈ കരാറിന്റെ രക്തസാക്ഷിയാണ് കെ മുരളീധരന്‍ എന്നും ഷാനിബ് തുറന്നടിച്ചു. 

കോണ്‍ഗ്രസ് - ആര്‍ എസ് എസ് കരാറിന്റെ ഭാഗമായാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നതെന്നും ഷാനിബ് ആരോപിച്ചു. ആറന്മുളയില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കും. അതിനു പക്ഷേ വലിയ വില കൊടുക്കേണ്ടി വരുന്നു. ഞാന്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് സരിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കും. പാലക്കാട് ഒരു സമുദായത്തില്‍പെട്ട നേതാക്കളെ കോണ്‍ഗ്രസ് പൂര്‍ണമായും തഴയുകയാണെന്നും ഷാനിബ് ആരോപിച്ചു. 

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരേയും ഷാനിബ് തുറന്നടിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായി വിഡി സതീശന്‍ ആര്‍ എസ് എസിന്റെ കാലു പിടിക്കുകയാണെന്നാണ് ആരോപണം. വ്യക്തിപരമായ നേട്ടത്തിനല്ല പാര്‍ട്ടി വിടുന്നതെന്നും ഉമ്മന്‍ചാണ്ടി സാര്‍ പോയ ശേഷം പാര്‍ട്ടിയില്‍ പരാതി പറയുമ്പോള്‍ അത് കേള്‍ക്കാന്‍ ആളില്ലാത്ത സ്ഥിതിയാണെന്നും ഷാനിബ് പറയുന്നു. നിവൃത്തിക്കേട് കൊണ്ടാണ് പലരും പാര്‍ട്ടിയില്‍ മിണ്ടാതെ നില്‍ക്കുന്നത്. രാഷ്ട്രീയ വഞ്ചനയുടെ കഥയാണ് ഈ പാര്‍ട്ടിയില്‍ നടക്കുന്നതെന്നും ഷാനിബ് ആരോപിച്ചു. 

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പാലക്കാട്ടെ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിര്‍പ്പുണ്ടെന്നും ഇക്കാരണത്താല്‍ തന്നെ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തോല്‍ക്കുമെന്നും ഷാനിബ് പറഞ്ഞു. അവിടെ കോണ്‍ഗ്രസ് വിജയിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. ഡോ.പി സരിനെ പിന്തുണയ്ക്കും. പക്ഷേ സിപിഎമ്മിലോ മറ്റേതെങ്കിലും പാര്‍ട്ടിയിലോ ഇപ്പോള്‍ ചേരാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഷാനിബ് പറഞ്ഞു.

ഷാനിബിന്റെ വാക്കുകള്‍:


ആ സമുദായത്തില്‍ നിന്ന് നേതാവായി ഞാന്‍ മാത്രം മതി' എന്നാണ് ഷാഫി പറമ്പിലിന്റെ നിലപാട്. എതിര്‍ നിലപാട് പറഞ്ഞാല്‍ ഫാന്‍സ് അസോസിയേഷന്‍കാരെക്കൊണ്ട് അപമാനിപ്പക്കും. ഷാഫി പറമ്പിലിനു വേണ്ടി യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞടുപ്പു രീതി തന്നെ മാറ്റി. ഉമ്മന്‍ ചാണ്ടി അസുഖബാധിതനായതോടെയാണ് ഷാഫി പറമ്പില്‍ കൂടുതല്‍ തലപൊക്കിയത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഉമ്മന്‍ചാണ്ടി ഷാഫി പറമ്പിലിനെ അറിയിച്ചു. ഷാഫി പറമ്പില്‍ അത് അട്ടിമറിച്ച് വിഡി സതീശനൊപ്പം നിന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി വിഡി സതീശന്‍ ആര്‍എസ്എസിന്റെ കാലു പിടിക്കുകയാണ്.

വ്യക്തിപരമായ നേട്ടത്തിനല്ല പാര്‍ട്ടി വിടുന്നത്. ഉമ്മന്‍ചാണ്ടി സാര്‍ പോയ ശേഷം പാര്‍ട്ടിയില്‍ പരാതി പറയുമ്പോള്‍ അത് കേള്‍ക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്. നിവൃത്തിക്കേട് കൊണ്ടാണ് പലരും പാര്‍ട്ടിയില്‍ മിണ്ടാതെ നില്‍ക്കുന്നത്. രാഷ്ട്രീയ വഞ്ചനയുടെ കഥയാണ് ഈ പാര്‍ട്ടിയില്‍ നടക്കുന്നത്. 

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പാലക്കാട്ടെ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തോല്‍ക്കും. അവിടെ കോണ്‍ഗ്രസ് വിജയിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. ഡോ.പിസരിനെ പിന്തുണയ്ക്കും. പക്ഷേ സിപിഎമ്മിലോ മറ്റേതെങ്കിലും പാര്‍ട്ടിയിലോ ഇപ്പോള്‍ ചേരാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഷാനിബ് പറഞ്ഞു.

#Congress #RSS #KeralaPolitics #Palakkad #AKShani #Keralanews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia