നേമം മണ്ഡലത്തില്‍ ബി.ജെ.പിക്ക് കോണ്‍ഗ്രസ് വോട്ടുമറിച്ചെന്ന് ജെ.ഡി.യു
Jun 1, 2016, 11:20 IST
തിരുവനന്തപുരം: (www.kvartha.com 01.06.2016) നേമം മണ്ഡലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടുകച്ചവടം നടത്തിയെന്ന രൂക്ഷ വിമര്‍ശനവുമായി ജനതാദള്‍ യുണൈറ്റഡ്. തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയുമായി രഹസ്യധാരണയുണ്ടാക്കി.
ബി.ജെ.പിയില്‍നിന്നു പണം വാങ്ങി കോണ്‍ഗ്രസ് വോട്ടുകള്‍ മറിച്ചുനല്‍കിയെന്നും ജെ.ഡി.യു നേതാക്കള്‍ ആരോപിച്ചു. കോണ്‍ഗ്രസിലെ ഒരു മുന്‍ മന്ത്രിയാണ് ഇതിനു ചുക്കാന്‍ പിടിച്ചതെന്ന് ജെ.ഡി.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍.എം. നായര്‍ യോഗത്തില്‍ പറഞ്ഞു.
ബി.ജെ.പിക്ക് നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ജെ.ഡി.യുവിനെ ബലിയാടാക്കി. തെരഞ്ഞെടുപ്പിനു മൂന്നുനാള്‍ മുന്‍പു ബി.ജെ.പി നേതാക്കളുമായി കോണ്‍ഗ്രസിലെ ചില പ്രമുഖര്‍ തലസ്ഥാനത്തുവച്ചു കൂടിക്കാഴ്ച നടത്തി.
നേമത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായ ഒ. രാജഗോപാല്‍ 8,671 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ചരിത്രത്തിലാദ്യമായിട്ടാണ് കേരള നിയമസഭയില്‍ ബി.ജെ.പി ഒരു സീറ്റ് ഒ. രാജഗോപാലിലൂടെ നേടുന്നത്. കോണ്‍ഗ്രസ് വോട്ട് റിച്ചത് കണക്കുകള്‍ നോക്കിയാല്‍ വ്യക്തമാകുമെന്ന് നേതാക്കള്‍ ആരോപിച്ചു.

Keywords: Thiruvananthapuram, Kerala, BJP, Congress, Assembly Election, Election-2016, Nemam, O Rajagopal, MLA, JDU, Vote, Assembly, Nemom constituency.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.