Protest | രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

 


കണ്ണൂര്‍: (KVARTHA) രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് ആക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപിയുടെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് എ ഐ സി സി ആഹ്വാനം അനുസരിച്ച് കണ്ണൂര്‍ ഡിസിസിയുടെ നേതൃത്വത്തില്‍ നരേന്ദ്ര മോദിയുടെയും, അമിത് ഷായുടെയും കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി.

Protest | രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഡിസിസി ഓഫീസില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ കെപിസിസി മെമ്പര്‍മാരായ കെസി മുഹമ്മദ് ഫൈസല്‍, രാജീവന്‍ എളയാവൂര്‍, അമൃത രാമകൃഷ്ണന്‍, വിവി പുരുഷോത്തമന്‍, ഡോ ശമ മുഹമ്മദ്, സുരേഷ് ബാബു എളയാവൂര്‍, അഡ്വ റശീദ് കൗവായി, സിടി ഗിരിജ, എംപി വേലായുധന്‍, മുഹമ്മദ് ശമ്മാസ്, കുക്കിരി രാഗേഷ്, കായക്കുല്‍ രാഹുല്‍, ലക്ഷ്മണന്‍ തുണ്ടിക്കോത്ത്, കല്ലിക്കോടന്‍ രാഗേഷ്, സുധീഷ് മുണ്ടേരി, എന്നിവര്‍ പങ്കെടുത്തു.

Keywords:  Congress workers protested Rahul Gandhi's portrayal of Ravana, Kannur, News, Congress, Protest, Rahul Gandhi, Politics, BJP, Amit shah, Prime Minister, Narendra Modi, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia