Suspension | മാടായി കോളജിലെ നിയമനത്തില്‍ കോഴ ആരോപിച്ച് എം കെ രാഘവന്‍ എംപിയെ തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

 
Congress Workers Suspended for Protesting Against MK Raghavan
Congress Workers Suspended for Protesting Against MK Raghavan

Representational Image Generated by Meta AI

● പാര്‍ട്ടിക്ക് പൊതുജനമധ്യത്തില്‍ അവമതിപ്പും അപമാനവും ഉണ്ടാക്കി
● ബന്ധുവായ സിപിഎം പ്രവര്‍ത്തകന് നിയമനം നല്‍കാന്‍ നീക്കം.
● പ്രതിഷേധം ശക്തമായതോടെ എംപി കാറില്‍ നിന്ന് ഇറങ്ങി നടന്നു.

കണ്ണൂര്‍: (KVARTHA) നിയമനത്തിന് കോഴ വാങ്ങുന്നുവെന്ന് ആരോപിച്ച് എംകെ രാഘവന്‍ എംപിയെ മാടായി കോളജിലേക്കുള്ള വഴിയില്‍ വാഹനം തടഞ്ഞു നിര്‍ത്തി അപമാനിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. മണ്ഡലം ഭാരവാഹിയായ കാപ്പടാന്‍ ശശിധരന്‍ പ്രവര്‍ത്തകരായ വരുണ്‍ കൃഷ്ണന്‍, കെ വി സതീഷ് കുമാര്‍, കെ പി ശശി എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. 

പാര്‍ട്ടിക്ക് പൊതുജനമധ്യത്തില്‍ അവമതിപ്പും അപമാനവും ഉണ്ടാക്കിയതിനാണ് നടപടിയെന്ന് ഡി സി സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ശനിയാഴ്ച്ച രാവിലെയാണ് മാടായി കോളജിലെത്തിയ എംകെ രാഘവന്‍ എംപിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞത്. മാടായി കോളേജിലെ നിയമനത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. 

എംകെ രാഘവന്‍ ചെയര്‍മാനായ സഹകരണ സോസൈറ്റിക്ക് കീഴിലുള്ളതാണ് കോളജ്. രാഘവന്റെ ബന്ധുവായ സിപിഎം പ്രവര്‍ത്തകന് നിയമനം നല്‍കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. തുടര്‍ന്ന് കോളജ് കവാടത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ എംപിയെ തടയുകയായിരുന്നു.

പയ്യന്നൂര്‍ കോര്‍പ്പറേറ്റ് സൊസൈറ്റിക്ക് കീഴിലാണ് കോളജ് വരുന്നത്. എംകെ രാഘവന്‍ എംപിയാണ് കോളജ് ചെയര്‍മാന്‍. ഇവിടെ രണ്ട് അറ്റന്‍ഡര്‍ പോസ്റ്റിലേക്കാണ് നിയമനം നടത്താനിരുന്നത്. ശനിയാഴ്ച്ചയായിരിന്നു അഭിമുഖം. എന്നാല്‍ അഭിമുഖത്തിന് മുമ്പ് തന്നെ എംപിയുടെ ബന്ധുവായ സിപിഎം പ്രവര്‍ത്തനകന് നിയമനം നല്‍കാനുള്ള നീക്കമുണ്ടെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാദം. ഇതിന് വേണ്ടി ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്നാണ് ആക്ഷേപം. 

അഭിമുഖം നടത്താനിരുന്ന വേദിയിലേക്ക് രാവിലെയാണ് നിരീക്ഷകനായി എംപി എത്തിയത്. എംപിയെ കവാടത്തില്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ തടയുകയായിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ എംപി കാറില്‍ നിന്ന് ഇറങ്ങി നടന്നാണ് കോളജിലെത്തിയത്.

#KeralaPolitics #Congress #MKRaghavan #suspension #protest #corruption

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia