Ramesh Chennithala | പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിച്ചത് യാതൊരു ചര്ചയുമില്ലാതെ; സ്ഥിരം ക്ഷണിതാവ് മാത്രമാക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല
Aug 20, 2023, 16:49 IST
തിരുവനന്തപുരം: (www.kvartha.com) കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അംഗത്വം നല്‍കാതെ സ്ഥിരം ക്ഷണിതാവ് മാത്രമാക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിച്ചത് യാതൊരു ചര്ചയുമില്ലാതെയെന്നും ഇപ്പോള്‍ കിട്ടിയത് 19 വര്‍ഷം മുന്‍പുള്ള സ്ഥാനമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
തന്റെ നിലപാട് പാര്‍ടിയെ അറിയിക്കുമെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് ഞായറാഴ്ച പ്രഖ്യാപിച്ച പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍നിന്ന് പുതുതായി ശശി തരൂരിനെ ഉള്‍പെടുത്തിയിട്ടുണ്ട്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായുമാണ് സമിതിയില്‍ ഉള്‍പെടുത്തിയത്. നിലവില്‍ സമിതി അംഗമായ മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ നിലനിര്‍ത്തി. കെസി വേണുഗോപാലും പട്ടികയിലുണ്ട്.
തരൂരിനെ ഒഴിവാക്കിയാല്‍ അനാവശ്യ ചര്ചയുണ്ടാകുമെന്ന് കണക്കാക്കിയാണ് നേതൃത്വം അദ്ദേഹത്തെ ഉള്‍പെടുത്താന്‍ തീരുമാനിച്ചത്. അധ്യക്ഷ സ്ഥാനത്ത് മത്സരിച്ച് നല്ല വോട് നേടിയ ആളാണ്. അതുകൊണ്ടുതന്നെ വിമര്‍ശനം ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് തരൂരിനെ ഉള്‍പെടുത്തിയത്.
ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവാക്കിയത് ഈ പശ്ചാത്തലത്തിലാണെന്നാണ് ലഭിക്കുന്ന വിവരം. ഒരേ സമുദായത്തില്‍നിന്ന് മൂന്നു പേരെ ഉള്‍പ്പെടുത്തുന്നത് ഉചിതമാകില്ലെന്നും നേതൃത്വം വിലയിരുത്തി.
തന്റെ നിലപാട് പാര്‍ടിയെ അറിയിക്കുമെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് ഞായറാഴ്ച പ്രഖ്യാപിച്ച പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍നിന്ന് പുതുതായി ശശി തരൂരിനെ ഉള്‍പെടുത്തിയിട്ടുണ്ട്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായുമാണ് സമിതിയില്‍ ഉള്‍പെടുത്തിയത്. നിലവില്‍ സമിതി അംഗമായ മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ നിലനിര്‍ത്തി. കെസി വേണുഗോപാലും പട്ടികയിലുണ്ട്.
തരൂരിനെ ഒഴിവാക്കിയാല്‍ അനാവശ്യ ചര്ചയുണ്ടാകുമെന്ന് കണക്കാക്കിയാണ് നേതൃത്വം അദ്ദേഹത്തെ ഉള്‍പെടുത്താന്‍ തീരുമാനിച്ചത്. അധ്യക്ഷ സ്ഥാനത്ത് മത്സരിച്ച് നല്ല വോട് നേടിയ ആളാണ്. അതുകൊണ്ടുതന്നെ വിമര്‍ശനം ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് തരൂരിനെ ഉള്‍പെടുത്തിയത്.
Keywords: Congress Working committee announced without discussion; Ramesh Chennithala expressed dissatisfaction, Thiruvananthapuram, News, Politics, Ramesh Chennithala, Criticism, Politics, Congress, Shashi Tharoor, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.