സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഏറെനാളായി കാത്തിരിക്കുന്ന കോണ്‍ഗ്രസ് പുനസംഘടന അഴിയാക്കുരുക്കായി നീളുന്നു. സ്ഥാനമാനങ്ങള്‍ ഗ്രൂപ്പുകള്‍ക്ക് വീതം വയ്ക്കുന്നതില്‍ തീരുമാനമാവാത്തതാണ് പുനസംഘടന നീണ്ടുപോകാന്‍ കാരണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തിലയ്ക്കുപോലും ഇക്കാര്യത്തില്‍ ധാരണയിലെത്താനായിട്ടില്ല. ഇരുവരും സമവായത്തിലെത്തിയാലെ കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ ഇടപെടുകയുളളൂ.
ഓണാഘോഷവും കണ്ണൂരിലെ ടാങ്കര്‍ ദുരന്തവും കാരണം മുഖ്യമന്ത്രി വിവിധ തിരക്കുകളിലാണ്. ഇതോടെ പുനസംഘടനാ ചര്‍ച്ചകള്‍ ഫലത്തില്‍ മരവിച്ചിരിക്കുകയാണ്. ഇതേസമയം ഗ്രൂപ്പുകളില്‍ അണിയറ നീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ട്. പുനസംഘടന നീളുന്നതില്‍ പലഗ്രൂപ്പുകളും പരസ്യമായി വിര്‍ശനം ഉന്നയിക്കാനും തുടങ്ങിയിട്ടുണ്ട്.
പുതിയ ഭാരവാഹികളെ കഴിഞ്ഞമാസം പ്രഖ്യാപിക്കേണ്ടതായിരുന്നു. ഭാരവാഹികളുടെ ലിസ്റ്റ് ഏറക്കുറെ തയ്യാറായതുമാണ്. എന്നാല്‍ അന്തിമനിമിഷമുണ്ടായ ചില അഭിപ്രായ വ്യത്യാസം കാരണം ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും ഡല്‍ഹിയാത്ര മാറ്റിവച്ചു. പിന്നീട് ഓണത്തിരക്കായതോടെ ചര്‍ച്ചകള്‍ വഴിമുട്ടി. ഓണംകഴിഞ്ഞെങ്കിലും എല്ലാവരും ഇപ്പോഴും തിരക്കുകളില്‍ തന്നെയാണ്. 2007ല്‍ തുങ്ങിയ പാര്‍ട്ടി പുനസംഘടനയാണ് ഇപ്പോഴും അനന്തമായി നീളുന്നത്.
അഞ്ചുവര്‍ഷം മുന്‍പ് ഡി സി സി പ്രസിഡന്റുമാരെയാണ് മാറ്റിയത്. ബാക്കി പുനസംഘടന ഉടന്‍ ഉണ്ടാവുമെന്ന് പറഞ്ഞെങ്കിലും പിന്നീടുളള മൂന്നു വര്‍ഷം കാര്യമായി ഒന്നും സംഭവിച്ചില്ല. 2010 ല്‍ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചെങ്കിലും ഭാഗീകമായേ നടന്നുള്ളൂ. പുതിയ കെ പി സി സി അംഗങ്ങളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍ഡ് വീണ്ടും നിയമിച്ചു എക്‌സിക്യൂട്ടീവ് രൂപീകരണവും ഭാരവാഹികളെ നിശ്ചയിക്കലും ഉടന്‍ നടത്തുമെന്ന് അറിയിച്ചെങ്കിലും ഇന്നുവരെ നടന്നിട്ടില്ല.
രമേശ് ചെന്നിത്തല ഒഴികെയുളളവര്‍ക്ക് ഒരാള്‍ക്ക് ഒരു പദവി എന്ന ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കാനായിരുന്നു കെ പി സി സി തീരുമാനിച്ചത്. എം പിമാരും എം എല്‍ എമാരും മന്ത്രിമാരും ആയവരെ പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റാനായിരുന്നു തീരുമാനം. കെ പി സി സി ഭാരവാഹികളായി ഒന്‍പതോളം പേരാണ് ഇങ്ങനെ ഉള്ളത്. എന്നാല്‍ തീരുമാനങ്ങളെല്ലാം ജലരേഖയായി മാറി. സ്ഥാനമാനങ്ങള്‍ വഹിച്ചിരുന്നവര്‍ ഇപ്പോഴും അതില്‍ തുടരുകയും ചെയ്യുന്നു.
SUMMARY: The disputes over the president posts of Congress committees (DCCs) have led to the present stalemate over the KPCC and DCC lists. There is near-unanimity over the leadership of other DCCs.
key words: president posts , district Congress committees , DCC, KPCC , Congress , UDF i, UDF leader, K. Muralidharan, DCC and KPCC , Congress source, V.M. Sudheeran , P.C. Chacko, Chief minister, Oommen Chandy , KPCC president , Ramesh Chennithal, Padmaja Venugopal, A.K. Antony
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.