മലപ്പുറത്തിന്റെ കായിക കുതിപ്പിന് കരുത്തേകി നിലമ്പൂര്‍ മിനി സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും
Jul 27, 2021, 18:58 IST
മലപ്പുറം: (www.kvartha.com 27.07.2021) ഗവ.മാനവേദന്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ അഞ്ച് ഏകെര്‍ സ്ഥലത്ത് ഉയരുന്ന നിലമ്പൂര്‍ മിനി സ്റ്റേഡിയം കോംപ്ലക്‌സിന്റെ രണ്ടാം ഘട്ട നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ അറിയിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കിയിരുന്നു. 18.26 കോടിയാണ് നിര്‍മാണച്ചെലവ്.
അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ചുള്ള ഫുട്‌ബോള്‍ ഗ്രൗൻഡ്, അമിനിറ്റി സെന്റര്‍, വിഐപി പവലിയന്‍, 400 മീറ്റര്‍ ട്രാകിന്റെ നിര്‍മാണം എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ഫുട്ബോള്‍ ടര്‍ഫിനോട് അനുബന്ധിച്ച് സ്പ്രിംഗ്ലര്‍ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ചുള്ള ഫുട്‌ബോള്‍ ഗ്രൗൻഡ്, അമിനിറ്റി സെന്റര്‍, വിഐപി പവലിയന്‍, 400 മീറ്റര്‍ ട്രാകിന്റെ നിര്‍മാണം എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ഫുട്ബോള്‍ ടര്‍ഫിനോട് അനുബന്ധിച്ച് സ്പ്രിംഗ്ലര്‍ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
സിന്തറ്റിക് ട്രാക്, പരിശീലന നീന്തല്‍കുളം, മള്‍ട്ടി പര്‍പസ് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പെടുന്നത്. സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് കിഫ്ബി പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ 400 മീറ്ററില്‍ ട്രാകുള്ള നിലമ്പൂര്‍ താലൂകിലെ ആദ്യത്തെ സ്റ്റേഡിയമായി മിനി സ്റ്റേഡിയം മാറും. അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരങ്ങളും കോചിങ് ക്ലാസുകളും ഇവിടെ നടത്താനാവും.
Keywords: Kerala, News, Malappuram, Top-Headlines, School, Games, Players, Sports, Development Project, Nalambur, Construction work on second phase of Nilambur Mini Stadium will begin soon.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.