ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍: കണ്‍സ്യൂമര്‍ ഫെഡും സപ്ലൈകോയും പിന്മാറി
Jan 17, 2014, 15:23 IST
കോട്ടയം: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ജികെഎസ്എഫ്) ഏഴാം സീസണില്‍ നിന്നും കണ്‍സ്യൂമര്‍ ഫെഡും സപ്ലൈകോയും പിന്മാറി. പൊതുവിപണിയില്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ലെന്ന ആരോപണം നിലനില്‍ക്കുന്ന അവസരത്തിലാണ് സര്‍ക്കാര്‍ വകുപ്പുകളുടെ പിന്മാറ്റം. ജികെഎസ്എഫില്‍ വ്യാപാര സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് ഈ വര്‍ഷം മുതല്‍ സൗജന്യമായാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ പിന്മാറ്റത്തിനു പിന്നില്‍ സാമ്പത്തിക പ്രശ്നങ്ങളല്ലെന്നാണ് സൂചന.
ജികെഎസ്എഫില്‍ നിന്ന് കണ്‍സ്യൂമര്‍ ഫെഡും സപ്ലൈകോയും പിന്മാറിയതോടെ ത്രിവേണി, നന്മ, സപ്ലൈകോ, ലാഭം തുടങ്ങിയ വകുപ്പുകളുടെ സ്റ്റോറുകളില്‍ നിന്നുള്ള ഫെസ്റ്റിവല്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. അവശ്യ സാധനങ്ങളുടെ വില അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ സര്‍ക്കാര്‍ സംരംഭമായ ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ കുറഞ്ഞ ചെലവില്‍ പൊതുജനങ്ങള്‍ക്ക് സാധനം വാങ്ങാനുള്ള അവസരം ഒരുക്കി കൊടുത്തിരുന്നു.
ഇതുവഴി 15 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നേടാനുള്ള അവസരവും സര്‍ക്കാര്‍ നല്‍കിയിരുന്നു. സംസ്ഥാനത്തിന്റെ വാണിജ്യ-വ്യാപാര മേഖലയ്ക്കു ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ പുത്തന്‍ പ്രതീക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്ന അവസരത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ പിന്മാറ്റം എന്നത് ശ്രദ്ധേയമാണ്.
അതേസമയം പിന്മാറാനുള്ള തീരുമാനത്തെ കുറിച്ച് അറിയില്ലെന്നാണ് കണ്‍സ്യൂമര്‍ ഫെഡ് എം.ഡി വി. രതീശന് പറഞ്ഞത്. ഇക്കുറി ഫെസ്റ്റിവലിനൊരുങ്ങാന് വേണ്ടത്ര സമയം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എല്ലാവര്‍ഷവും കൃത്യമായി നടക്കുന്ന ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഒരുക്കത്തിനു മുന്‍കൂട്ടി തയ്യാറാകുന്ന സ്ഥിതിക്ക് വേണ്ടത്ര സമയം കിട്ടിയില്ലെന്ന വാദം യഥാര്‍ഥ പ്രശ്നങ്ങള്‍ മറച്ചുവയ്ക്കാനുള്ളതാണെന്നുള്ള ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം ടൂറിസം വകുപ്പാണ് പിന്മാറ്റത്തിനുള്ള കാരണമെന്നാണ് സപ്ലൈകോ പറയുന്നത്. ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഏഴാം സീസണില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ടൂറിസം വകുപ്പ് സമീപിക്കാത്തതിനാലാണ് ഈ വര്‍ഷം പിന്മാറിയതെന്ന് സപ്ലൈകോ മാര്‍ക്കറ്റിങ് വിഭാഗം വ്യക്തമാക്കുന്നു. ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതുവഴി ലഭിക്കുമായിരുന്ന ലാഭത്തെയാണ് പിന്മാറ്റത്തിലൂടെ രണ്ടു വിഭാഗങ്ങളും കൈവിട്ടത്.
കഴിഞ്ഞ സീസണില്‍ ഏഴായിരത്തില്‍പ്പരം വ്യാപാരസ്ഥാപനങ്ങള്‍ ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍ ഇത്തവണ അത് ഒരു ലക്ഷത്തിനു മുകളിലേക്ക് ഉയര്‍ന്നതായാണ് റിപോര്‍ട്ട്.
വ്യാപാര സ്ഥാപനങ്ങളുടെ വന്‍തോതിലുള്ള പങ്കാളിത്തം കൂടുതല്‍ ഉപയോക്താക്കളെ ജികെഎസ്എഫിലേക്ക് ആകര്‍ഷിക്കുമെന്നും സര്‍ക്കാര്‍ കണക്കാക്കിയിരുന്നു. അതുകൊണ്ടുതന്നെ കൂപ്പണ്‍ വിതരണം മൂന്നു കോടിയിലേറെയാകുമെന്നാണ് പ്രതീക്ഷ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആറിരട്ടിയിലേറെ വര്‍ധനയാണു കൂപ്പണ്‍ വിതരണത്തില്‍ കണക്കാക്കുന്നത്.
വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ക്കൊപ്പം സാധാരണ വ്യാപാര സ്ഥാപനങ്ങളും ഇത്തവണ ജികെഎസ്എഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനിടെയുള്ള സര്‍ക്കാര്‍ വകുപ്പുകളുടെ പിന്മാറ്റം വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
ഹിദായത്തുസ്വബിയാന് മദ്രസ കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു
Keywords: Kottayam, Accused, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.