തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡിന് എതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ സംബന്ധിച്ച് സി.ബി.ഐ അടക്കമുള്ള ഏത് അന്വേഷണത്തെയും നേരിടാമെന്ന് പ്രസിഡന്റ്് ജോയി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണം സത്യസന്ധവും നീതിപൂര്‍വമായിരിക്കണം. കണ്‍സ്യുമര്‍ഫെഡിനെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. കണ്‍സ്യുമര്‍ഫെഡ് തകര്‍ന്നാല്‍ അതിന്റെ പ്രയോജനം ലഭിക്കുന്നവരാണ് ഇതിന് പിന്നില്‍. ഹിതകരമല്ലാത്ത ചില കാര്യങ്ങള്‍ക്ക് വേണ്ടി ചിലര്‍ തന്നില്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു.
സ്ഥാനം പോയാലും അനീതിക്ക് കൂട്ട് നില്‍ക്കില്ലെന്ന നിലപാടാണ് താന്‍ സ്വീകരിച്ചത്. എന്നാല്‍, ഇപ്പോള്‍ ഇതിന്റെ വിശദാംശങ്ങള്‍ പറയില്ലെന്ന് അദ്ദേഹം അറിയിച്ചു. ഈ വിഭാഗത്തിലുള്ളവര്‍ സ്‌പോണ്‍സര്‍ ചെയ്ത് നടപ്പാക്കിയ സമഗ്രമായ ആസൂത്രിത പദ്ധതിയാണ് അടുത്ത കാലത്ത് കണ്‍സ്യൂമര്‍ഫെഡില്‍ നടന്ന റെയിഡും അതിനും മുമ്പും പിമ്പുമുള്ള സംഭവ വികാസങ്ങളും. ഓപറേഷന്‍ അന്നപൂര്‍ണ എന്ന പേരിലുള്ള പദ്ധതി കേരളത്തിലെ പാവപ്പെട്ടവരുടെ അന്നം മുടക്കുന്ന പദ്ധതിയായി.
പരിശോധന നടത്താന്‍ പോലീസിനും വിജിലന്‍സിനും അധികാരമുണ്ട്. എന്നാല്‍, റെയ്ഡ് കണ്‍സ്യുമര്‍ഫെഡിന് ക്ഷതമുണ്ടാക്കി. വിതരണക്കാര്‍ പലരും പിന്മാറുകയോ അവിശ്വാസം പ്രകടിപ്പിക്കുകയോ ചെയ്തു. സപ്ലൈകോയും കണ്‍സ്യുമര്‍ഫെഡും നിലനില്‍ക്കേണ്ടത് പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ച്‌നിര്‍ത്താനും പൂഴ്ത്തിവെപ്പ് തടയാനും ആവശ്യമാണ്. അര്‍ധവാര്‍ഷിക കണക്കെടുപ്പ് നടക്കുന്നതനിടെയാണ് പരിശോധന നടന്നത്. ജയ അരി വില കൂട്ടി വാങ്ങിയെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.
ആന്ധ്രയില്‍ 24.70 രൂപക്ക് അരി കിട്ടുമെന്ന് പറയുന്നവര്‍ അത് കേരളത്തില്‍ എത്തിക്കുന്നതിന്റെ മറ്റ് ചെലവുകള്‍ കാണുന്നില്ല. ഉയര്‍ന്ന വിലക്കാണോ വാങ്ങിയതെന്നറിയാന്‍ ആ സമയത്തെ കമ്പേള വിലനിലവാരം പരിശോധിച്ചാല്‍ ബോധ്യമാകും. പത്രങ്ങളിലും വെബ്‌സൈറ്റിലും പരസ്യം നല്‍കിയാണ് ടെണ്ടര്‍ ക്ഷണിക്കുന്നത്. ഇടെണ്ടര്‍ ഏര്‍പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അയ്യായിരത്തോളം വരുന്ന ജീവനക്കാര്‍ക്ക് രാവിലെയും വൈകിട്ടും ചായ നല്‍കുന്നതും പരിശീലന വേളയില്‍ ഭക്ഷണം നല്‍കുന്നതും എന്റര്‍ടെയില്‍മെന്റ് ചെലവുകള്‍ എന്ന പേരിലാണ് രേഖപ്പെടുത്തുന്നത്. ഇത് മലയാളത്തിലച്ചടിച്ചപ്പോള്‍ വിനോദ ചെലവുകള്‍ എന്നായി മാറിയതാകുമെന്ന് ജോയി പറഞ്ഞു.
പലവ്യഞ്ജന സാധനങ്ങളാണ് കണ്‍സ്യുമര്‍ഫെഡില്‍ കൈകാര്യം ചെയ്യുന്നത്. ഇതില്‍ ചിലത് കേടാകുന്നത് പതിവാണ്. ഇത്തരത്തിലുള്ളത് നശിപ്പിക്കുകയാണ് പതിവ്. മാനേജിംഗ് ഡയറക്ടര്‍ ഡോ. റിജി. ജി. നായരുടെ ഡപ്യൂട്ടേഷന്‍ കാലാവധി അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. ഉയര്‍ന്ന പരാതികള്‍ അന്വേഷിക്കുന്നതിന് സഹകരണ അഡീഷണല്‍ രജിസ്ട്രാര്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ അഞ്ചംഗ കമ്മിറ്റിയെ സഹകരണ മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. 15 ദിവസത്തിനകം റിപോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. അതിന് ശേഷമായിരിക്കും ഭാവി കാര്യങ്ങള്‍ തീരുമാനിക്കുക. വൈസ്പ്രസിഡന്റ് എന്‍. സുദര്‍ശനന്‍, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരായ കെ.എല്‍. ലത്വീഫ്, തങ്കച്ചി പ്രഭാകരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Keywords : Thiruvananthapuram, Kerala, Press meet, CBI, Raid, Investigates, Consumer Fed, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.