Official order | തട്ടിക്കൂട്ട് പണി എടുക്കുന്നവര്‍ക്ക് പൂട്ട് വീഴുന്നു: നിര്‍മാണം കഴിഞ്ഞ് 6 മാസത്തിനുള്ളില്‍ റോഡ് തകര്‍ന്നാല്‍ കരാറുകാര്‍ക്കും എന്‍ജിനീയര്‍ക്കുമെതിരെ വിജിലന്‍സ് കേസെടുക്കും; ഉത്തരവ് വന്നുകഴിഞ്ഞു

 


തിരുവനന്തപുരം: (www.kvartha.com) നിര്‍മാണം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ റോഡ് തകര്‍ന്നാല്‍ കരാറുകാര്‍ക്കും എന്‍ജിനീയര്‍ക്കുമെതിരെ വിജിലന്‍സ് കേസെടുക്കും. നിര്‍മാണത്തിലെ അപാകതമൂലം റോഡ് പെട്ടെന്ന് തകര്‍ന്നാല്‍ കേസെടുക്കണമെന്ന ഹൈകോടതിയുടെ നിര്‍ദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് സെക്രടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.

Official order | തട്ടിക്കൂട്ട് പണി എടുക്കുന്നവര്‍ക്ക് പൂട്ട് വീഴുന്നു: നിര്‍മാണം കഴിഞ്ഞ് 6 മാസത്തിനുള്ളില്‍ റോഡ് തകര്‍ന്നാല്‍ കരാറുകാര്‍ക്കും എന്‍ജിനീയര്‍ക്കുമെതിരെ വിജിലന്‍സ് കേസെടുക്കും; ഉത്തരവ് വന്നുകഴിഞ്ഞു

സംസ്ഥാനത്തെ റോഡുകള്‍ തകരുകയും അതിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ വിഷയത്തില്‍ ഹൈകോടതി ഇടപെട്ടിരുന്നു. പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ തകര്‍ന്നാല്‍ ആരും ഉത്തരവാദികളല്ലാത്ത അവസ്ഥ മാറണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇതനുസരിച്ചാണ് പൊതുമരാമത്ത് വകുപ്പ് സെക്രടറിയുടെ പുതിയ ഉത്തരവ്.

ഉത്തരവ് പ്രകാരം, നിര്‍മാണം പൂര്‍ത്തീകരിച്ച് ആറ് മാസത്തിനകം റോഡ് തകരുകയോ, റോഡില്‍ കുഴികള്‍ രൂപപ്പെടുകയോ ചെയ്താല്‍ കരാറുകാര്‍ക്കെതിരേയും എന്‍ജിനീയര്‍ക്കെതിരേയും വിജിലന്‍സ് കേസെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതാത് കോടതികളില്‍ വിജിലന്‍സ് ഇത് സംബന്ധിച്ച് കേസ് രെജിസ്റ്റര്‍ ചെയ്യും. ഒരു വര്‍ഷത്തിനുള്ളിലാണ് റോഡുകള്‍ തകരുന്നതെങ്കില്‍, ബന്ധപ്പെട്ടവര്‍ക്കെതിരെ അന്വേഷണം നടത്തി മൂന്ന് മാസത്തിനുള്ളില്‍ റിപോര്‍ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്.

എന്നാല്‍ മറ്റെന്തെങ്കിലും കാരണത്താലോ, പ്രകൃതി ക്ഷോഭത്താലോ റോഡ് തകര്‍ന്നാല്‍ ഇത് നിലനില്‍ക്കുന്നതല്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കടുത്ത മഴമൂലമോ പ്രകൃതി ദുരന്തമോ മൂലം റോഡ് തകര്‍ന്നാല്‍ കരാറുകാരോ, എന്‍ജിനീയറോ ഉത്തരവാദികളായിരിക്കില്ല. ഇക്കാര്യത്തില്‍ കലക്ടറുടെ റിപോര്‍ട് അനുസരിച്ചായിരിക്കും നടപടി സ്വീകരിക്കുക എന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Keywords: Contractor, engineer to face action over damaged roads, PWD issues official order, Thiruvananthapuram, News, High Court of Kerala, Vigilance, Case, Cheating, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia