സര്‍ക്കാര്‍ സ്ഥാപനമായ കിലയുടെ ജില്ലാ കോഡിനേറ്റർ ഇടത് വനിതാ സ്ഥാനാർത്ഥിക്ക് വോടഭ്യർത്ഥിക്കുന്ന വീഡിയോ വിവാദമായി

 


തൃശൂർ: (www.kvartha.com 06.12.2020) സർകാർ സ്ഥാപനമായ കിലയുടെ ജില്ലാ കോഡിനേറ്റർ ഇടത് വനിതാ സ്ഥാനാർത്ഥിക്ക് വോടഭ്യർത്ഥിക്കുന്ന വീഡിയോ വിവാദമായി. ആലപ്പുഴ മാരാരിക്കുളം വടക്കു പഞ്ചായത്തിൽ മത്സരിക്കുന്ന സുദർശന ഭായിയുടെ വിജയത്തിന് വേണ്ടി കേരള ഇൻസ്റ്റിറ്റ്യൂട് ഓഫ് ലോകൽ അഡ്മിനിസ്ട്രേഷൻ ജില്ലാ കോഡിനേറ്റർ ജയരാജ് ചെയ്ത വീഡിയോയാണ് വിവാദമായിരിക്കുന്നത്. 
സര്‍ക്കാര്‍ സ്ഥാപനമായ കിലയുടെ ജില്ലാ കോഡിനേറ്റർ ഇടത് വനിതാ സ്ഥാനാർത്ഥിക്ക് വോടഭ്യർത്ഥിക്കുന്ന വീഡിയോ വിവാദമായി



ജില്ലാ കോഡിനേറ്റർ എന്ന നിലയിൽ  ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥൻ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർടിയുടെ സ്ഥാനാർത്ഥിക്ക് വേണ്ടി പരസ്യ
പ്രചാരണം നടത്തുന്നതിൻ്റെ സാധുതയെന്തെന്നാണ് രാഷ്ട്രീയ എതിരാളികളുടെ ചോദ്യം. വീഡിയോയിൽ കിലയുടെ പേര് ദുരുപയോഗം ചെയ്തതായും ആക്ഷേപമുണ്ട്.

കിലയ്ക്കകത്ത് വിവിധ ബോധവൽക്കരണ പരിപാടി ഷൂട് ചെയ്യുന്നതിനിടെയാണ് ഇദ്ദേഹം സ്ഥാനാർത്ഥിക്ക് വോട് അഭ്യർത്ഥിക്കുന്ന വീഡിയോയും ചെയ്തതെന്ന ആരോപണവും ഉയരുന്നുണ്ട്. വീഡിയോയിൽ പലതവണ കിലയുടെ പേര് എഴുതി കാണിക്കുന്നത് കണ്ട് പല ഭാഗത്ത് നിന്നും ചോദ്യം ഉയർന്നതോടെ സ്ഥാനാർത്ഥി ഫേസ്ബുകിൽ ഷെയർ ചെയ്ത വീഡിയോ അവർ തന്നെ പിന്നീട് നീക്കം ചെയ്തതായും വിവരം പുറത്ത് വന്നിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്കും നിയമസഭാ സമാജികർക്കും സർകാർ ഉദ്യോഗസ്ഥർക്കും പരിശീലനം നൽകുന്ന പ്രശസ്തമായ സ്ഥാപനമാണ് കില. കിലയെ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് ഉപയോഗിക്കുന്നത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

 Keywords:  News, Kerala, Thrissur,Government, Competition, Politics, Controversy, Top-Headlines, Controversial video of KILA district coordinator urging Left women candidate to vote
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia