Controversy | വീണ്ടും വിവാദ ചുഴിയില്‍ കണ്ണൂര്‍ സര്‍വകലാശാല: ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി ഇടത് സംഘടനകള്‍

 


കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ സര്‍വകലാശാലയില്‍ വീണ്ടും ഗവര്‍ണര്‍ -സിപിഎം പോര്. സെനറ്റില്‍ ബിജെപി - കോണ്‍ഗ്രസ് ബന്ധമുള്ള 16 പേരെ രാജ്ഭവനില്‍ നിന്നും നോമിനേറ്റു ചെയ്തതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമായത്. ഗവര്‍ണര്‍ തിരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കവേ സെനറ്റ് അംഗങ്ങളെ നോമിനേറ്റ് ചെയ്തതിനെതിരെ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്‍ ചന്ദ്രന്‍ തിരഞ്ഞെടുപ്പ് കമിഷന് പരാതി നല്‍കിയിട്ടുണ്ട്.

Controversy | വീണ്ടും വിവാദ ചുഴിയില്‍ കണ്ണൂര്‍ സര്‍വകലാശാല: ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി ഇടത് സംഘടനകള്‍
 

ഗവര്‍ണറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇടതു സംഘടനകള്‍ സര്‍വകലാശാലയ്ക്കു മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തി. എസ് എഫ് ഐ, എ കെ പി സി ടി എയും ജീവനക്കാരുടെ സംഘടനയും സര്‍വകലാശാല സംരക്ഷണ സമിതി രൂപീകരിച്ചാണ് പ്രതിഷേധ സമരം തുടങ്ങിയത്. സിന്‍ഡിക്കേറ്റ് അംഗം എന്‍ സുകന്യ ധര്‍ണ ഉദ്ഘാടനം ചെയ്തു.

Controversy | വീണ്ടും വിവാദ ചുഴിയില്‍ കണ്ണൂര്‍ സര്‍വകലാശാല: ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി ഇടത് സംഘടനകള്‍

കോണ്‍ഗ്രസ്-ബിജെപി രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് സെനറ്റില്‍ ഗവര്‍ണര്‍ ഇരുവിഭാഗക്കാരെയും നോമിനേറ്റ് ചെയ്യുന്നതെന്ന് സുകന്യ ആരോപിച്ചു. സര്‍വകലാശാല നല്‍കിയ ലിസ്റ്റിന് പകരമാണ് ഗവര്‍ണര്‍ സ്വന്തം ഇഷ്ടക്കാരെ തിരുകി കയറ്റിയതെന്ന് സുകന്യ ആരോപിച്ചു. എസ് എഫ് ഐ സംസ്ഥാന അധ്യക്ഷ, അനുശ്രീ പ്രമോദ് വെള്ളച്ചാല്‍ എന്നിവര്‍ പ്രസംഗിച്ചു. വരുന്ന സെനറ്റ് യോഗത്തില്‍ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തവര്‍ പങ്കെടുക്കുന്നത് തടയാനാണ് ഇടതുസംഘടനകളുടെ തീരുമാനം.

Keywords: Controversy again in Kannur University: Left organizations protest against the governor, Kannur, News, Controversy, Kannur University, Protest Governor, Inauguration, Politics, BJP, Congress, LDF, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia