ചില്ലറ വില്‍പ്പന രംഗത്തെ വിദേശ നിക്ഷേപത്തെ ചൊല്ലി വിവാദം മുറുകി
Jun 28, 2012, 18:17 IST
തിരുവനന്തപുരം: സംസ്ഥാനത്തെ ചില്ലറ വില്‍പ്പന രംഗത്ത് വിദേശ നിക്ഷേപം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ്മയുടെ പ്രസ്താവനയെ എതിര്‍ത്ത് കൊണ്ട് സംസ്ഥാന മന്ത്രിമാരടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ രംഗത്തു വന്നു.
ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍ നിലപാടില്‍ നിന്ന് മാറിയിട്ടില്ല. ഈ വിവരം കേന്ദ്രത്തെ ധരിപ്പിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേ സമയം വിദേശ നിക്ഷേപത്തിന് അനുവദിച്ചാല്‍ സംസ്ഥാനത്തെ ചെറുകിട വ്യാപാരികള്‍ കുത്തുപാളയെടുക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.വിദേശ നിക്ഷേപത്തിന് കേരളം അനുമതി നല്‍കിയെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമെന്ന് വിദേശനിക്ഷേപത്തെ ശക്തിയുക്തം എതിര്‍ക്കുമെന്നും കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനും വ്യക്തമാക്കി.
വിദേശ കമ്പനികള്‍ക്ക് സംസ്ഥാനത്തെ വിപണിയില്‍ കടന്നു കയറാനുള്ള അനുമതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ അറിയിച്ചതായി കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന് എം.എല്‍.എ പറഞ്ഞു. സംസ്ഥാനത്തെ വ്യാപാരി സംഘടനകളും കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.

Keywords: Kerala, Merchant, Thiruvananthapuram, Shopping Mall, FDA.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.