സിപിഐയിലെ വിലക്ക് ലംഘന വിവാദത്തിനു പിന്നില്‍ ഗ്രൂപ്പ് പോര്

 


തിരുവനന്തപുരം: പാര്‍ട്ടി, മുന്നണി വിലക്ക് ലംഘിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൊപ്പം വേദി പങ്കിട്ട സിപിഐയുടെ രാജ്യസഭാംഗം എം.പി. അച്യുതനെ ഉന്നംവച്ച് പാര്‍ട്ടിക്കുള്ളില്‍ ആരംഭിച്ച നീക്കത്തിനു പിന്നില്‍ ഗ്രൂപ്പ് പോര്. എഐടിയുസി നേതാവും പാര്‍ട്ടിയിലെ പ്രമുഖനുമായ കാനം രാജേന്ദ്രനെ വെട്ടി അച്യുതനു രാജ്യസഭാ സീറ്റ് നല്‍കിയപ്പോള്‍ മുതല്‍ തുടങ്ങിയ പോരാണിത്.

മുന്‍ സംസ്ഥാന സെക്രട്ടറി അന്തരിച്ച വെളിയം ഭാര്‍ഗവന്‍ മുന്‍കൈയെടുത്താണ് സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന അച്യുതനെ രാജ്യസഭാംഗമാക്കിയത്. കാനം രാജേന്ദ്രനു വേണ്ടി പാര്‍ട്ടിക്കുള്ളില്‍ ശക്തമായ സമ്മര്‍ദം ഉണ്ടായെങ്കിലും വെളിയം അത് അവഗണിക്കുകയായിരുന്നു. ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉള്‍പെടെയുള്ളവര്‍ അന്ന് അച്യുതന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരായിരുന്നുവെന്നാണു പുറത്തുവന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടൊപ്പം എം.പി. അച്യുതന്‍ എംപി വേദി പങ്കിട്ടതു ശരിയായില്ലെന്നു പന്ന്യന്‍ രവീന്ദ്രന്‍ ഞായറാഴ്ച മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞതോടെയാണ് അച്യുതനെതിരായ ഇപ്പോഴത്തെ നീക്കം പരസ്യമായത്. മുഖ്യമന്ത്രിക്കെതിരായ ഇടതുമുന്നണിയുടെ ബഹിഷ്‌കരണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ വേദി പങ്കിടുന്നതു തെറ്റാണെന്നും ഇതിനെതിരായി പ്രവര്‍ത്തിച്ച അച്യുതനെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്നുമാണ് പന്ന്യന്‍ പറഞ്ഞത്. തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ നടന്ന സിബിഎസ്ഇയുടെ റീജനല്‍ ഓഫിസ് ഉദ്ഘാടനച്ചടങ്ങിലാണ് എംപി മുഖ്യമന്ത്രിയോടൊപ്പം വേദി പങ്കിട്ടത്.

അച്ചടക്ക നടപടികളുടെ കാര്യത്തില്‍ സിപിഎമ്മിന്റെയത്ര കടുപ്പമുള്ള പാര്‍ട്ടിയല്ല സിപിഐ. എങ്കിലും ഇപ്പോഴത്തെ വിവാദം അച്ചടക്ക നടപടിയിലേക്ക് എത്തിക്കാന്‍ കാര്യമായ ശ്രമമുണ്ടെന്നാണു വിവരം. കാനം രാജേന്ദ്രന്‍ വിഭാഗം സിപിഎം നേതൃത്വത്തിന് അഭിമതരല്ല, എങ്കിലും സിപിഎം മുന്‍കൈ എടുത്ത് ആരംഭിച്ച ഉമ്മന്‍ ചാണ്ടി ബഹിഷ്‌കരണ സമരത്തെ വെല്ലുവിളിച്ച് അദ്ദേഹത്തിനൊപ്പം പരിപാടിയില്‍ പങ്കെടുത്ത അച്യുതനെതിരെ നടപടിക്ക് സിപിഎമ്മും സമ്മര്‍ദം ചെലുത്തുന്നുണ്ട്. അതേസമയം, ജനപ്രതിനിധികള്‍ക്ക് മുഖ്യമന്ത്രിയെ അവഗണിക്കാനും ബഹിഷ്‌കരിക്കാനും പരിമിതിയുണ്ട് എന്ന വാദമാണ് അച്യുതനെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്നത്.

സിപിഐയിലെ വിലക്ക് ലംഘന വിവാദത്തിനു പിന്നില്‍ ഗ്രൂപ്പ് പോര്അച്യുതനെതിരെ ശാസന എങ്കിലും വേണം എന്ന നിലപാടിനാണു പാര്‍ട്ടിയില്‍ മുന്‍തൂക്കം. അല്ലെങ്കില്‍ മുഖ്യമന്ത്രിയെ ബഹിഷ്‌കരിക്കുന്ന എല്‍ഡിഎഫ് സമരം പരിഹാസ്യമാകുമെന്ന് പന്ന്യന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വാദിക്കുന്നു.

സോളാര്‍ അഴിമതി വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ഉന്നംവച്ച് നടത്തുന്ന രണ്ടാംഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ബഹിഷ്‌കരണം ആരംഭിച്ചത്. മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗങ്ങള്‍ പോലും ബഹിഷ്‌കരിക്കുകയാണ് ഇടതുമുന്നണി. അതിനിടയിലാണ് അച്യുതന്‍ വിലക്ക് ലംഘിച്ചത്. അടുത്ത ഏപ്രില്‍ 21നാണ് സിപിഐയുടെ ഏക രാജ്യസഭാ എംപിയായ അച്യുതന്റെ രാജ്യസഭാ കാലാവധി അവസാനിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : MP. Achuthan, Party, Secretariat, Veliyam Bhargavan, CPI, Kerala, Controversy in CPI related to M P Achuthan MPs participation in CMs programme,  World News, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia