Controversy | കേരള കോൺഗ്രസ് എം കൗൺസിലറുടെ ഇയർപോഡ് സിപിഎം കൗൺസിലർ മോഷ്ടിച്ചെന്ന ആരോപണം പാലായിൽ പുകയുന്നു; പൊലീസിന് കൈമാറിയത് 75ലേറെ തെളിവുകൾ; പ്രതിരോധത്തിലായി സി പി എം; ആരോപണ വിധേയനെതിരെ നടപടിയുണ്ടാകുമോ?

 


പാല: (KVARTHA) കേരള കോൺഗ്രസ് (എം) കൗൺസിലറുടെ കാണാതായ ഇയർപോഡിനെച്ചൊല്ലിയുള്ള വിവാദം പാല നഗരസഭയിൽ ഭരണപക്ഷത്ത് പുകയുന്നു. തന്റെ ഇയർപോഡ് മോഷ്ടിച്ചത് സിപിഎം പാർലമെന്ററി പാർടി നേതാവ് ബിനു പുളിക്കക്കണ്ടമാണെന്നാണ് കേരള കോൺഗ്രസ് (എം) അംഗം ജോസ് ചീരാംകുഴിയുടെ ആരോപണം. ഇതുസംബന്ധിച്ച് 75ലേറെ തെളിവുകളുമായി ഇദ്ദേഹം പൊലീസിൽ പരാതി നൽകിയതോടെ സംഭവം പുതിയ വഴിത്തിരിവിലെത്തി.
  
Controversy | കേരള കോൺഗ്രസ് എം കൗൺസിലറുടെ ഇയർപോഡ് സിപിഎം കൗൺസിലർ മോഷ്ടിച്ചെന്ന ആരോപണം പാലായിൽ പുകയുന്നു; പൊലീസിന് കൈമാറിയത് 75ലേറെ തെളിവുകൾ; പ്രതിരോധത്തിലായി സി പി എം; ആരോപണ വിധേയനെതിരെ നടപടിയുണ്ടാകുമോ?

ഒക്ടോബർ നാലിന് നടന്ന കൗൺസിൽ യോഗത്തിനിടെയാണ് ജോസ് ചീരാംകുഴിയുടെ വിലകൂടിയ ഇയർപോഡ് നഷ്ടപ്പെട്ടുവെന്നാണ് പരാതി. ജനുവരി 18ന് ചേർന്ന കൗൺസിൽ യോഗത്തിൽ ജോസ് ഇക്കാര്യം രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. സിപിഎം അംഗം ബിനുവിന്റെ വീട്ടിൽ എട്ട് ദിവസം ഇയർപോഡ് ഉണ്ടായിരുന്നുവെന്ന് കാണിക്കുന്ന ശാസ്ത്രീയ തെളിവ് അടക്കമാണ് ഇപ്പോൾ ജോസ് ചീരാംകുഴി പരാതി നൽകിയിട്ടുള്ളത്.

ബിനുവിന്റെ പേരിലുള്ള രണ്ട് മൊബൈൽ ഫോൺ നമ്പരുകളിൽ ഇയർപോഡ് ഉപയോഗിച്ചതായും പരാതിക്ക് ഒപ്പം ഹാജരാക്കിയ തെളിവുകളിൽ പറയുന്നുണ്ട്. പുതിയ സംഭവ വികാസങ്ങളോടെ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്. ആരോപണ വിധേയനായ അംഗത്തിനെതിരെ നടപടിയുണ്ടായേക്കുമെന്നാണ് പറയുന്നത്.

നേരത്തെ നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് ബിനു പുളിക്കക്കണ്ടത്തിനെ പരിഗണിച്ചിരുന്നുവെങ്കിലും കേരള കോൺഗ്രസ് എമിന്റെ എതിർപ്പിനെ തുടർന്ന് മറ്റൊരാൾക്ക് നറുക്ക് വീഴുകയായിരുന്നു. നഗരസഭയിൽ കേരളാ കോൺഗ്രസ്‌ എം നേതാക്കൾക്കെതിരെ നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കുകയും ഇടതുമുന്നണിയുടെ കെട്ടുറപ്പിനു വിഘാദമായ നിലപാടുകൾ ഏറെ നാളുകളായി തുടരുന്നയാളുമാണ് ബിനുവെന്നാണ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ ആരോപണം. കേരള കോൺഗ്രസ് (എം), സിപിഎം, സിപിഐ എന്നിവർ ചേർന്നാണ് പാലാ നഗരസഭ ഭരിക്കുന്നത്.

Keywords: News, News-Malayalam-News, Kerala, Kottayam, Controversy over EarPods missing complaint.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia