Controversy | മതബോധമില്ലാത്തയാളെ വഖഫ് ബോർഡ് ചെയർമാനാക്കുന്നത് വിശ്വാസികളെ അപഹസിക്കലാണെന്ന് സമസ്‌ത നേതാവ് ഡോ. ബഹാവുദ്ദീൻ നദ്‌വി; നിരീശ്വരവാദിയാണെന്ന് അങ്ങയോട് ആരാണ് പറഞ്ഞതെന്ന് ഡോ. കെ ടി ജലീൽ
Aug 10, 2023, 11:29 IST
മലപ്പുറം: (www.kvartha.com) വഖഫ് ബോർഡ് അധ്യക്ഷനായി അഡ്വ. എംകെ സകീറിനെ നിയമിച്ചതിനെ ചൊല്ലി വിവാദം. മതബോധമില്ലാത്തയാളെ വഖഫ് ബോർഡ് ചെയർമാനാക്കുന്നത് വിശ്വാസികളെ അപഹസിക്കലാണെന്ന് സമസ്‌ത നേതാവ് ഡോ. ബഹാവുദ്ദീൻ നദ്‌വി കുറ്റപ്പെടുത്തി. എന്നാൽ, എംകെ സകീർ നിരീശ്വരവാദിയാണെന്ന് അങ്ങയോട് ആരാണ് പറഞ്ഞതെന്ന മറുചോദ്യവുമായി ഡോ. കെ ടി ജലീൽ എംഎൽഎയും രംഗത്തെത്തി.
ഇടതുമുന്നണി നടത്തുന്നത് സമുദായ വഞ്ചനയാണെന്നായിരുന്നു ഡോ. ബഹാവുദ്ദീൻ നദ്‌വിയുടെ വിമർശനം. ഇസ്‌ലാമിക നിയമ സംഹിതകളും പ്രമാണങ്ങളും സംബന്ധിച്ച് പൊതുവെയും വഖ്ഫ് നിയമങ്ങളെക്കുറിച്ച് സവിശേഷമായും കൃത്യമായ പരിജ്ഞാനമുള്ളവരായിരിക്കണം വഖ്ഫ് ചുമതലകള്‍ ഏല്പിക്കപ്പെടേണ്ടതെന്ന് അദ്ദേഹം ഫേസ്‌ബുക് പോസ്റ്റിൽ കുറിച്ചു. മതനിരാസ വക്താക്കളും ദൈവത്തെ തള്ളിപ്പറയുന്നവരുമായവരെ നിയമിക്കാന്‍ ഇടതുപക്ഷ സര്‍കാര്‍ പ്രത്യേകം താത്പര്യം കാണിക്കുന്നതിനു പിന്നിലെ അജൻഡ വ്യക്തമാണെന്നും ബഹാവുദ്ദീൻ നദ്‌വി കൂട്ടിച്ചേർത്തു.
ഫേസ്‌ബുക് പോസ്റ്റ് പൂർണരൂപം:
ഇതിന് മറുപടിയായാണ് ഡോ. കെ ടി ജലീൽ രംഗത്തെത്തിയത്. അഡ്വ. മുഹമ്മദ് സകീർ മതനിഷേധിയോ ഇസ്ലാമിക ആരാധനാമുറകൾ അനുഷ്ഠിക്കാത്ത വ്യക്തിയോ അല്ലെന്നും ഏതെങ്കിലും സൈബർ ഗുണ്ടകൾ പോസ്റ്റ് ചെയ്യുന്ന വസ്തുതാ വിരുദ്ധമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അങ്ങയെപ്പോലെ മുതിർന്ന ഒരാൾ വിശ്വാസിയായ ഒരാളെ അവിശ്വാസിയെന്ന് മുദ്രകുത്തുന്നത് എന്തുമാത്രം പ്രയാസമുളവാക്കുന്നതാണെന്നും അദ്ദേഹം ഫേസ്‌ബുക് പോസ്റ്റിൽ വ്യക്തമാക്കി.
അഡ്വ. സകീർ നിരീശ്വരവാദിയാണെന്ന് അങ്ങയോട് ആരാണ് പറഞ്ഞത്? അദ്ദേഹം ദൈവനിഷേധത്തിലൂന്നിയ വല്ല പ്രസ്താവനയും നടത്തിയത് താങ്കൾക്ക് ചൂണ്ടിക്കാനാകുമോ? ഇസ്ലാമിനെയോ മറ്റു മതങ്ങളെയോ നിന്ദിച്ചും മുസ്ലിങ്ങൾ ഉൾപെടെ ഏതെങ്കിലും മതസമുദായങ്ങളെ തള്ളിപ്പറഞ്ഞും എപ്പോഴെങ്കിലും ഒരു പ്രതികരണം അദ്ദേഹം നടത്തിയത് അങ്ങയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ ഒന്ന് വെളിപ്പെടുത്തിയാൽ നന്നാകും. യഥാർത്ഥ വസ്തുത അറിയുന്നത് കൊണ്ടാണ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളോ ലീഗിൻ്റെ മറ്റു നേതാക്കളോ വഖഫ് ബോർഡ് ചെയർമാനെ നിയമിച്ചതുമായി ബന്ധപ്പെട്ട് വിലകുറഞ്ഞ പ്രതികരണങ്ങൾക്ക് മുതിരാത്തതേനും ജലീൽ കുറിച്ചു.

Keywords: News, Malappuram, Kerala, Controversy, Samastha, Waqf Board Chairman, Dr. Bahauddeen Muhammed Nadwi, Dr KT Jaleel, Controversy over appointment of Adv MK Sakeer as Waqf Board Chairman.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.