Controversy | കളങ്കിതൻ കാവലാളാകുമ്പോൾ; എം ആർ അജിത്ത് കുമാറിലൂടെ എന്താണ് ഒളിപ്പിക്കാനുള്ളത്?

 
Controversy Over Appointment of Alleged Corrupt Officer as DGP
Controversy Over Appointment of Alleged Corrupt Officer as DGP

Photo Credit: Facebook/ M R Ajith Kumar IPS

● എം.ആർ. അജിത്ത് കുമാറിനെ ഡിജിപിയാക്കി
● കേസുകളിൽ പ്രതിയാണെന്ന ആരോപണം
● സർക്കാരിന്റെ തീരുമാനം വിവാദത്തിൽ

ഭാമനാവത്ത് 

(KVARTHA) സ്വാഭാവികമായി കിട്ടേണ്ട നീതി നിഷേധിക്കപ്പെടുന്നവരാണ് നിയമം കൈയ്യിലെടുക്കുത്ത് അക്രമത്തിലേക്ക് എത്തുന്നത്. അനീതിക്കിരയായവർക്ക് നീതി നൽകാൻ കൂടെ നിൽക്കുകയെന്നതാണ് പരിഷ്കൃതസമൂഹം പൊലീസിനോട് ആവശ്യപ്പെടുന്നത്. ലോകത്ത് തന്നെ ഏറ്റവും മികച്ച പൊലീസ് സേനയായ സ്ക്വാട്ട്ലാൻഡിലേത് യുറോപ്പിൽ ഏറ്റവും പരിഷ്കൃതമായ നീതിനിർവഹണ സംവിധാനമാണുള്ളത്. അവരെ അനുകരിക്കുന്നുവെന്ന് തള്ളി മറിച്ചവരാണ് കേരളം ഭരിച്ച ആഭ്യന്തര മന്ത്രിമാർ.

എന്നാൽ കേരളത്തിലെ പൊലീസ് ഇന്നും കാളവണ്ടി യുഗത്തിലാണ് സഞ്ചരിക്കുന്നത്. കാക്കി ട്രൗസറും കൊമ്പൻ മീശയും പോയി പാൻ്റസ് വന്നെങ്കിലും ചിന്താഗതി പഴയതു തന്നെയാണ്. മികച്ച അന്വേഷണ ഉദ്യോഗസ്ഥരും ഏത് കേസുകളും തെളിയിക്കാനുള്ള അന്യാദ്യശ്വമായ കഴിവുമുള്ള പ്രതിഭകൾ ഉണ്ടെങ്കിൽ പോലും അതൊന്നും പുറത്തെടുക്കാൻ സേനയിലെ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. ഭരിക്കുന്നവരുടെ നുകത്തിന് കീഴിൽ അമർന്നിരിക്കുകയാണ് പൊലീസ് സേനയിപ്പോൾ.

ഭരിക്കുന്നവർക്ക് വേണ്ടി എന്തു വൃത്തികേടും ചെയ്യാൻ സേനയിലെ തലപ്പത്തുള്ളവർ തയ്യാറാണ്. എല്ലാത്തിനും കമ്മീഷനടിക്കുകയും ദേശവിരുദ്ധ ബിനാമി ബിസിനസുകളിൽ പങ്കാളികളാവുകയും ചെയ്യുന്ന നിരവധി ഉന്നത ഉദ്യോഗസ്ഥർ സേനയിലുണ്ട്. ഭരിക്കുന്നവർക്ക് പാദസേവ ചെയ്തു കൊണ്ടാണ് ഇവർ സകല കൊള്ളരുതായ്മകളും അധികാരത്തിൻ്റെ തണലിൽ ചെയ്യുന്നത്. അത്തരത്തിൽ ലക്ഷണമൊത്ത ഒരു ഉദ്യോഗസ്ഥനാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം. ആർ അജിത്ത് കുമാർ എന്നാണ് ആരോപണം.

സ്വർണം പൊട്ടിക്കൽ സംഘങ്ങളിൽ നിന്നും കമ്മീഷനടിക്കൽ, തൃശൂർ പൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദനം, ആഡംബര വീട് നിർമ്മിക്കൽ മയക്കുമരുന്ന് കേസുകൾ അട്ടിമറിക്കൽ തുടങ്ങി എണ്ണമറ്റ കുറ്റകൃത്യങ്ങളാണ് ഇദ്ദേഹത്തിൻ്റെ പേരിൽ ആരോപിക്കപ്പെടുന്നത്. മുഖ്യമന്ത്രിയുടെയും പൊളിറ്റിക്കൽ സെക്രട്ടറിയായ പി ശശിയുടെയും അതീവ വിശ്വസ്തനും എന്തും പറഞ്ഞാൽ ചെയ്യുന്ന അജിത്ത് കുമാറിനോളം ആരോപണങ്ങളുടെ കരി നിഴൽ വീണ മറ്റൊരു ഉദ്യോഗസ്ഥാൻ പൊലീസ് സേനയിൽ തന്നെയില്ലെന്നതാണ് വാസ്തവം. അതേ അജിത് കുമാറിനെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകാനുള്ള സർക്കാർ തീരുമാനത്തിൽ അതു കൊണ്ടു അത്ഭുതമൊന്നുമില്ല.

സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്. മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെയാണ് പുതിയ ഡിജിപി ചുമതലയേല്‍ക്കുക. ഈ പരിഗണന പട്ടികയിലാണ് അജിത് കുമാറും ഉള്‍പ്പെട്ടത്. തൃശൂര്‍ പൂരം കലക്കല്‍' അടക്കമുള്ള കേസുകളില്‍ അന്വേഷണം നേരിടുന്ന ഉന്നതതല ഉദ്യോഗസ്ഥനാണ് അജിത് കുമാര്‍. ആരോപണങ്ങളില്‍ എഡിജിപിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് സ്ഥാനകയറ്റം നല്‍കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്. അജിത്ത് കുമാറിനെ സേനയുടെ തലപ്പത്ത് ഇരുത്താനുള്ള നീക്കം ജനങ്ങളിൽ മാത്രമല്ല. പൊലീസ് സേനയിലും അതുപ്തിയുണ്ടാക്കിയിട്ടുണ്ട്. 

കളങ്കിതനായ ഒരു ഉദ്യോഗസ്ഥൻ നയിക്കുന്ന സേനയിൽ നിയമ നിർവഹണം എങ്ങനെ സാധ്യമാവുമെന്ന ചോദ്യമാണ് ഉയരുന്നത്. പ്രതിപക്ഷവും മുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയും തൃശൂർപൂരം കലക്കൽ വിഷയത്തിൽ കുറ്റപ്പെടുത്തുകയും മാറ്റി നിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ഉദ്യോഗസ്ഥനാണ് അജിത്ത് കുമാർ. അതേ ഉദ്യോഗസ്ഥനെ തന്നെ പൊലീസ് സേനയുടെ തലപ്പത്ത് ഇരുത്താനുള്ള മുഖ്യമന്ത്രി തീരുമാനത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന ചോദ്യമാണ് ഉയരുന്നത്. കോഴിയെ കട്ടവർക്ക് തലയിൽ പൂടയും കാണുമോ? മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിൻ്റെ ഓഫിസിൻ്റെയും എന്തു രഹസ്യമാണ് അജിത്ത് കുമാർ സംരക്ഷിക്കുന്നത്?

ക്രിമിനൽപശ്ചാത്തലമുള്ള ഒരു ഉദ്യോഗസ്ഥനെ സംസ്ഥാന ക്രമസമാധാനത്തിൻ്റെ ചുമതല നൽകിയത് ആർക്കുള്ള സന്ദേശമാണ്? പി വി അൻവർ എം.എൽ.എ ഇടതു ചേരിയിൽ നിന്നും മാറാൻ തന്നെ കാരണം എം ആർ അജിത്ത് കുമാറിനെ എ.ഡി.ജി.പി സ്ഥാനത്തു നിന്നും സർക്കാർ നീക്കാത്തതിൽ പ്രതിഷേധിച്ചാണ്. അതേ അജിത്ത് കുമാറിനെ തന്നെ കൂടുതൽ സ്ഥാനക്കയറ്റം നൽകി പൊലീസ് ആസ്ഥാനത്ത് കുടിയിരുത്തിയത് അൻവർ ഉന്നയിച്ച ആരോപണങ്ങൾ പുല്ലു വിലയാണ് സർക്കാർ കൽപ്പിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണ് എന്നാണ് പ്രതിപക്ഷ വിമർശനം. കളങ്കിതരെ കാവൽ ഏൽപ്പിക്കുന്നത് സ്വന്തം കാര്യം നേടാനാണെന്ന് ആരെങ്കിലും പറഞ്ഞാൽ കുറ്റം പറയാൻ പറ്റുമോ? എന്നാണ് ഉയരുന്ന ചോദ്യം.

#KeralaPolitics #DGP #Corruption #MRAjithKumar #India #PoliticalScandal #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia