Brinda Karat | വൃന്ദ കാരാട്ട് പറയാതെ പറയുന്നതെന്ത്? സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി പുസ്തക വിവാദം

 


/ നവോദിത്ത് ബാബു

കണ്ണൂർ: (KVARTHA)
വൃന്ദ കാരാട്ടിൻ്റെ പുസ്തകം 'ആൻ എജുക്കേഷൻ ഫോര്‍ റിത'യില വെളിപ്പെടുത്തലുകൾ സിപിഎമ്മിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിയും വെല്ലുവിളിയും ചർച്ചയാകുന്നു. വൃന്ദ കാരാട്ടിൻ്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നത് പാർട്ടി പി ബിയെയോ കേന്ദ്രകമ്മിറ്റിയോ അറിഞ്ഞിട്ടില്ലെന്നാണ് ഡൽഹി എകെജി സെൻ്റിൽ നിന്നും പുറത്തുവരുന്ന വിവരങ്ങൾ. സാധാരണയായി പാർട്ടി അംഗങ്ങൾ മുതൽ പി ബി അംഗങ്ങൾ വരെ പൊതു സമുഹത്തിൽ തൻ്റെ ജീവിതമോ പ്രത്യയശാസ്ത്രമോ പാർട്ടി പ്രവർത്തനമോ സംബന്ധിച്ചുള്ള കാര്യങ്ങൾ പുസ്തക രൂപത്തിൽ അവതരിപ്പിക്കുന്നതിന് പാർട്ടിയുടെ മുൻകൂർ അനുമതി വേണമെന്നാണ് മുൻകാലങ്ങളിലുള്ള രീതി.
  
Brinda Karat | വൃന്ദ കാരാട്ട് പറയാതെ പറയുന്നതെന്ത്? സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി പുസ്തക വിവാദം

സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയെന്ന നിലയിൽ രണ്ടു ടേമിൽ പ്രവർത്തിച്ച പ്രകാശ് കാരാട്ടിൻ്റെ ഭാര്യയെന്ന നിലയിൽ പാർട്ടിയിൽ അവഗണിക്കപ്പെട്ടുവെന്നായിരുന്നു പൊളിറ്റ്ബ്യൂറോ അംഗമായ വൃന്ദകാരാട്ടിൻ്റെ തുറന്നു പറച്ചിൽ. 1975 മുതൽ 1985 വരെയുള്ള അനുഭവങ്ങളുടെ ഓർമകുറിപ്പുകൾ സംയോജിപ്പിച്ച പുസ്തകത്തിലാണ് പാർട്ടിയിലെ സ്ത്രീപക്ഷ വിരുദ്ധതയെ പരോക്ഷമായി വിമർശിച്ചുകൊണ്ടു വൃന്ദകാരാട്ട് രംഗത്തുവന്നത്.

എയർഹോസ്റ്റസ് ജോലി ഉപേക്ഷിച്ചതിനു ശേഷം ഡൽഹിയിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ആദ്യഘട്ടത്തിൽ തനിക്കു പിൻതുണ ലഭിച്ചുവെന്നും എന്നാൽ പാർട്ടി ഉന്നത സമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പ്രകാശ് കാരാട്ടിൻ്റെ ഭാര്യയെന്ന നിലയിൽ അവഗണിച്ചുവെന്നും ഓർമ്മ കുറിപ്പിൽ പറയുന്നു. മാധ്യമങ്ങളുടെ ദുഷ്ടലാക്കോടുകൂടിയുള്ള പ്രചാരണം തനിക്കെതിരെ ഉണ്ടായപ്പോൾ കേരളത്തിൽ നിന്നുള്ള പി ബി അംഗമായ എസ് രാമചന്ദ്രൻ പിള്ളയല്ലാതെ മറ്റു നേതാക്കളുടെ പിൻതുണ ഉണ്ടായില്ലെന്നും വൃന്ദ തുറന്നു പറയുന്നു.
  
Brinda Karat | വൃന്ദ കാരാട്ട് പറയാതെ പറയുന്നതെന്ത്? സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി പുസ്തക വിവാദം

ദേശീയതലത്തിൽ പാർട്ടിയിലും മറ്റു സംഘടനകളിലും കൂടുതൽ ചുമതലകൾ ഏറ്റെടുത്ത കാലത്ത് മുഴുവൻ സമയ പാർട്ടി പ്രവർത്തക എന്ന തൻ്റെ സ്വത്വത്തെ പ്രകാശിൻ്റെ ഭാര്യയെന്നതുമായി കൂട്ടിക്കലർത്തിയെന്നും വൃന്ദ വിവരിക്കുന്നു. നേരത്തെ കൊൽക്കത്ത പാർട്ടി കോൺഗ്രസിൽ നിന്നു വൃന്ദ കാരാട്ട് ഇറങ്ങിപ്പോയത് വിവാദമായിരുന്നു. പാർട്ടിയുടെ ഉന്നത കമ്മിറ്റികളിൽ സ്ത്രീകളെ തഴയുന്നതിനെതിരെയായിരുന്നു പ്രതിഷേധം. ഈ നടപടിയിൽ പാർട്ടി നേതൃത്വം വൃന്ദയ്ക്കെതിരെ നടപടിയെടുത്തിരുന്നു.

എന്നാൽ വൃന്ദ ഉയർത്തിയ ആവശ്യം പിന്നീട് പാർട്ടിക്ക് പരിഗണിക്കേണ്ടി വന്നു. സിപിഎമ്മിൽ വനിതാ നേതാക്കളോടുള്ള ആൺകോയ്മ ആധിപത്യ നയത്തിനെതിരെ പ്രത്യക്ഷ കലാപമായിട്ടാണ് വൃന്ദയുടെ പുസ്തകത്തിലെ തുറന്ന വിമർശനങ്ങൾ വിലയിരുത്തപ്പെടുന്നത്. കെ ആർ ഗൗരിയമ്മ, സുശീല ഗോപാലൻ, കെ കെ ശൈലജ തുടങ്ങിയ നേതാക്കൾ അനുഭവിച്ച അവഗണനയുടെ കയ്പ്പുനീർ വൃന്ദയുയർത്തിയ പ്രതിഷേധത്തിൽ ചർച്ചയാകുന്നുണ്ട്.
News, News-Malayalam-News, Kerala,Politics, Controversy over Brinda Karat's autobiography.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia