CM's Tour | പാര്‍ട്ടിയെയും സര്‍ക്കാരിനെയും വെട്ടിലാക്കി മുഖ്യമന്ത്രിയുടെ വിദേശയാത്ര മോദിപ്പേടിയിലോ?
May 9, 2024, 00:01 IST
ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കി മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്ര. മന്ത്രിസഭാ യോഗം മാറ്റിവയ്‌ക്കേണ്ടി വന്നതോടെ സര്‍ക്കാരിലേയും പാര്‍ട്ടിയിലെയും അടുപ്പമുളളവര്‍ പോലും മുഖ്യമന്ത്രിയുടെ വിദേശയാത്രയെ കുറിച്ചു അറിവുണ്ടായിരുന്നില്ലെന്ന സൂചനയാണ് നല്‍കുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്വന്തം ചെലവിലാണ് പോയതെന്നും സ്‌പോണ്‍സര്‍മാര്‍ ആരുമില്ലെന്നുമുളള ഒഴുക്കന്‍ വിശദീകരണമാണ് ഈക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നല്‍കിയത്.
പാര്‍ട്ടിയെ അറിയിച്ചാണോ മുഖ്യമന്ത്രി പോയതെന്ന കാര്യത്തെ കുറിച്ചു അദ്ദേഹം പ്രതികരിച്ചതുമില്ല. പാര്‍ട്ടിക്ക് ഈക്കാര്യത്തില്‍ വ്യക്തമായ അറിവുണ്ടായില്ലെന്നാണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന ദേശാഭിമാനി പുരസ്‌കാര വിതരണത്തില്‍ ഉദ്ഘാടകനായി പങ്കെടുക്കേണ്ട മുഖ്യമന്ത്രിയുടെ അഭാവം വ്യക്തമാക്കുന്നത്. നടന്‍ മോഹന്‍ലാലും നോവലിസ്റ്റ് എം മുകുന്ദനും പങ്കെടുത്ത പാര്‍ട്ടിപത്രത്തിന്റെ പരിപാടിയില്‍ മുഖ്യമന്ത്രിയുടെ അഭാവം സി.പി.എമ്മിന് നല്ലക്ഷീണം ചെയ്തിട്ടുണ്ട്.
ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ യാത്രകാരണം മന്ത്രിസഭാ യോഗം മാറ്റിവയ്‌ക്കേണ്ടി വന്നത്. രാജ്യത്ത് മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇന്ത്യയിലെ ഏക സി.പി.എം മുഖ്യമന്ത്രിയായ പിണറായി വിജയനും താരാപ്രചാരകനായി ബംഗാളിലും മറ്റും പോകേണ്ടതായിരുന്നു. എന്നാല്‍ ഇടതില്ലെങ്കില്‍ രാജ്യമില്ലെന്നും ഇക്കുറി മോദിസര്‍ക്കാരിനെ പുറത്താക്കിയില്ലെങ്കില്‍ ജനാധിപത്യം മരിക്കുമെന്ന് കേരളത്തിലെ എല്ലാപാര്‍ലമെന്റ് മണ്ഡലങ്ങളിലും ഓടിനടന്നു പ്രസംഗിച്ച പിണറായി വിജയന്‍ തന്നെ അവസാനഘട്ടത്തില്‍ മുങ്ങിയത് രാഷ്ട്രീയ ആരോപണമായി ഉന്നയിക്കുകയാണ് കോണ്‍ഗ്രസ്.
തനിക്കെതിരെ കേന്ദ്രഏജന്‍സികള്‍ വട്ടമിട്ടുപറക്കുന്നതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും പേടിച്ചാണ് മുഖ്യമന്ത്രി മുങ്ങിയതെന്നാണ് വിമര്‍ശനം. യാത്രകളിലൂടെയെന്നും വിവാദം സൃഷ്ടിച്ച നേതാവാണ് പിണറായി തവണ. കോടിയേരി ബാലകൃഷ്ണന്റെ ശവസംസ്‌കാര ചടങ്ങുകഴിഞ്ഞു മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹം തിരക്കുപിടിച്ചുവിദേശത്തേക്ക് പറന്നത് പാര്‍ട്ടിക്കുളളിലും വിവാദമായിരുന്നു. കാബിനറ്റില്‍ പകരമൊരാള്‍ക്ക് ചുമതല നല്‍കാതെ മുഖ്യമന്ത്രി പറന്നത് ഭരണപ്രതിസന്ധിയുടെ തിരയിളക്കവും ഉണ്ടാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി മൂന്ന് രാജ്യങ്ങളിലായി നടത്തുന്നത് തികച്ചും സ്വകാര്യയാത്രയാണെന്ന വിശദീകരണ ക്യാപ്‌സൂള്‍ സി.പി. എം സൈബര്‍ പോരാളികള്‍ ഇറക്കിയിട്ടുണ്ടെങ്കിലും അതൊന്നും വേണ്ടത്ര ഏശുന്നില്ലെന്നാണ് വിവാദങ്ങള്‍ തുടരുമ്പോള്‍ തെളിയുന്നത്.

Keywords: News, News-Malayalam-News, Kerala, Politics, Controversy over Pinarayi Vijayan's foreign tour.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.