സരിതയുമായി മുന്‍ മന്ത്രി അടൂര്‍ പ്രകാശ് 26 തവണ സംഭാഷണം നടത്തി

 


കൊച്ചി: (www.kvartha.com 14.06.2016) സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുമായി മുന്‍ മന്ത്രി അടൂര്‍ പ്രകാശ് 26 തവണ സംഭാഷണം നടത്തിയതായുള്ള സിഡിആര്‍ (കോള്‍ ഡീറ്റെയില്‍ റെക്കോഡ്) സോളാര്‍ കമീഷന് ലഭിച്ചു.

സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമീഷനില്‍ കമീഷന്‍ അഭിഭാഷകന്‍ അഡ്വ. സി ഹരികുമാര്‍ സിഡിആര്‍ രേഖകള്‍ അടൂര്‍ പ്രകാശിനെ കാണിച്ച് തിങ്കളാഴ്ച ബോധ്യപ്പെടുത്തി.

എന്നാല്‍ സിഡിആര്‍ രേഖകളില്‍ ഫോണ്‍വിളികളുടെ വിശദാംശങ്ങളുണ്ടെങ്കിലും തനിക്ക് ഇതേക്കുറിച്ച് അറിയില്ലെന്നും രണ്ടുതവണ മാത്രമേ സരിതയുമായി ഫോണില്‍ സംസാരിച്ചിട്ടൂള്ളൂവെന്നുമായിരുന്നു അടൂര്‍ പ്രകാശിന്റെ മൊഴി. അവസാനമായി വിളിച്ചത് 2016 ജനുവരി 16നാണ്. അടൂര്‍ പ്രകാശിന്റെ 9495455500 എന്ന നമ്പറില്‍ നിന്ന് സരിതയുടെ 8606161700 എന്ന നമ്പറിലേക്കും തിരിച്ചും 15 തവണയും സരിതയുടെ 9446735555 എന്ന നമ്പറില്‍നിന്ന് അടൂര്‍ പ്രകാശിന്റെ നമ്പറിലേക്കും തിരിച്ചും ആറു തവണയും വിളിച്ചിട്ടുണ്ട്.

അടൂര്‍ പ്രകാശ് ഉപയോഗിച്ചിരുന്ന 9447008166 എന്ന നമ്പറില്‍നിന്ന് സരിതയുടെ നമ്പറിലേക്കും തിരിച്ചും നാലുതവണയും സരിത ഉപയോഗിച്ചിരുന്ന 8289813307 എന്ന നമ്പറില്‍നിന്ന് അടൂര്‍ പ്രകാശിന്റെ 9495455500 എന്ന നമ്പറിലേക്ക് ഒരുതവണയും വിളിച്ചതായി സിഡിആര്‍ വ്യക്തമാക്കുന്നു.

അതേസമയം 906113333 എന്ന നമ്പറില്‍നിന്ന് സരിതയുടെ രണ്ടു നമ്പറുകളിലേക്കായി 70 തവണ വിളിച്ചതിന്റെ രേഖകള്‍ കാണിച്ചുവെങ്കിലും തനിക്ക് ഇത്തരത്തിലൊരു നമ്പറില്ലെന്ന് അടൂര്‍ പ്രകാശ് വാദിച്ചു.
സരിതയുമായി മുന്‍ മന്ത്രി അടൂര്‍ പ്രകാശ് 26 തവണ സംഭാഷണം നടത്തി

Keywords: Kochi, Ernakulam, Kerala, Adoor Prakash, Congress, Ex minister, Phone call, Saritha S Nair, Solar case, Kerala news, Solar Commission.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia