തൃശൂര്‍: (www.kvartha.com 09.06.2016) പിണറായി വിജയന്റെ മന്ത്രിസഭയില്‍ അഴിമതിക്കാരും സ്വജനപക്ഷക്കാരുമുണ്ടെന്നും അതിലൊരാളാണ് മന്ത്രി വി എസ് സുനില്‍ കുമാറെന്നും ബി ജെ പി സംസ്ഥാന സെക്രട്ടറിയും നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയുമായിരുന്ന അഡ്വ. ബി ഗോപാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
പഠനം കഴിഞ്ഞ് ഒരു ദിവസം പോലും പ്രാക്ടീസ് നടത്തിയിട്ടില്ലാത്ത, ബാര്‍ കൗണ്‍സിലില്‍ അംഗം പോലുമല്ലാത്ത സുനില്‍കുമാറിന്റെ ഭാര്യ രേഖയെ 2001-2006 കാലയളവില്‍ തൃശൂര്‍ കണ്‍സ്യൂമര്‍ കോടതി ജഡ്ജിയായി നിയമിച്ചതിന് പിന്നില്‍ അദ്ദേഹത്തിന്റെ വഴിവിട്ട സമ്മര്‍ദമുണ്ട്. യോഗ്യരായ മറ്റുള്ളവരെ മറികടന്നാണ് രേഖയെ ഈ സ്ഥാനത്തേക്ക് കൊണ്ടുവന്നത്.
കാര്‍ഷിക സര്‍വകലാശാലാ രജിസ്ട്രാര്‍ ആയി സി പി ഐയുമായി ബന്ധമുള്ള ഡോ. കെ അരവിന്ദാക്ഷനെ നിയമിച്ചതിലും സുനില്‍ കുമാറിന് കാര്യമായ പങ്കുണ്ട്. ഒരു കോടി 73 ലക്ഷം രൂപയുടെ അഴിമതിക്കേസില്‍ പ്രതിയാണ് അരവിന്ദാക്ഷന്‍. തൃശൂര്‍ കോര്‍പറേഷനിലെ കാനയില്‍ വീണ് മരിച്ച നിഷാന്തിന്റെ വീട് സന്ദര്‍ശിക്കാനോ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായമെത്തിച്ച് നല്‍കുന്നതിനോ അദ്ദേഹം തയ്യാറായില്ല.
ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമുമായി സുനില്‍ കുമാറിന് നല്ല ബന്ധമുണ്ട്. നിഷേധിച്ചാല്‍ ഇത് തെളിയിക്കുന്ന ഫോട്ടോകള്‍ പുറത്തുവിടുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Keywords: LDF, CPI, Minister, Pinarayi vijayan, Government, Thrissur, Kerala, Corruption, Kerala News, VS Sunilkumar, Wife, BJP.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.