Legal Fight | വീണ്ടും നിയമയുദ്ധത്തിനിറങ്ങി സിഒടി നസീര്‍; തനിക്കെതിരെയുളള വിധി അട്ടിമറിയെന്ന് ആരോപണം
Mar 31, 2023, 12:57 IST
കണ്ണൂര്‍: (www.kvartha.com) മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചെന്ന കേസിൽ പൊതുമുതല്‍ നശിപ്പിച്ചെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട മുന്‍ സിപിഎം വിമതനേതാവ് സിഒടി നസീര്‍ വീണ്ടും നിയമപോരാട്ടത്തിലേക്ക് നീങ്ങുന്നു. പാര്‍ടി നേതാക്കളില്‍ ചിലര്‍ ഗൂഡാലോചന നടത്തിയാണ് തന്നെ കേസില്‍ കുടുക്കിയതെന്ന് നസീര്‍ പറഞ്ഞു. താന്‍ ഇപ്പോഴും സിപിഎമുകാരനായിരുന്നുവെങ്കിൽ കേസില്‍ നിന്നും രക്ഷപ്പെടുമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
തന്നെ ജയിലഴിക്കുളളിലാക്കുമെന്ന് സര്‍കാർ അഭിഭാഷകന്‍ വിധി വരുന്നതിന് മുന്‍പേ ചിലരോട് പറഞ്ഞിരുന്നു. സിപിഎമിന്റെ ഉന്നത നേതാക്കള്‍ യോഗം ചേര്‍ന്നാണ് തന്നെ കളളക്കേസില്‍ കുടുക്കാന്‍ തീരുമാനിച്ചത്. പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് തനിക്കെതിരെയുളള കുറ്റം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചതല്ല. തനിക്കെതിരെ ചിലമാധ്യമങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ ചമയ്ക്കുകയാണെന്നും സിഒടി നസീര്‍ പറഞ്ഞു.
സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നു ആവശ്യപ്പെട്ടു സിപിഎം കണ്ണൂരില്‍ നടത്തിയ ഉപരോധസമരത്തിനിടെയാണ് അക്രമം പൊട്ടിപുറപ്പെട്ടത്. കലക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ട സര്‍കാര്‍ വാഹനം തകര്‍ത്തെന്ന കുറ്റത്തിനാണ് സിഒടി നസീര്‍ ഉള്‍പെടെയുളള നൂറിലേറെ പേര്‍ക്കെതിരെ കേസെടുത്തത്.
തകര്‍ക്കപ്പെട്ട വാഹനം കോടതിയില്‍ ഹാജരാക്കാതെ പൊലീസ് ഒളിച്ചുകളിച്ചതോടെയാണ് കോടതി പ്രതികളായ നൂറിലേപ്പേരെ വെറുതെവിട്ടത്. താനടക്കമുളള പ്രതികള്‍ക്കായി സിപിഎം ഏര്‍പെടുത്തിയ അഭിഭാഷകന്‍ തന്റെ ഭാഗം കോടതിയില്‍ വിചാരണയ്ക്കു വന്നപ്പോള്‍ ക്രോസ് ചെയ്തു വാദിച്ചിട്ടില്ലെന്നും ഇതുകാരണമാണ് ശിക്ഷിക്കപ്പെട്ടതെന്നും നസീര്‍ പറഞ്ഞു. കോടതിയില്‍ കേസിന്റെ വിചാരണ നടക്കുമ്പോള്‍ താന്‍ വിദേശത്തായിരുന്നു. അതുകൊണ്ടു തന്നെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. പിന്നീടു നാട്ടിലെത്തിയപ്പോഴാണ് ശിക്ഷ വിധിക്കപ്പെട്ടത്. തനിക്കെതിരെയുളള ശിക്ഷാവിധിയില്‍ താന്‍ നിയമനടപടിയുമായി മുന്‍പോട്ടുപോകുമെന്ന് നസീര്‍ പറഞ്ഞു.
തലശേരി അസി. സെഷന്‍സ് കോടതിയില്‍ തന്റെ ശിക്ഷാവിധിക്കെതിരെ അപീല്‍ നല്‍കും. അഡ്വ. ആബിദ മുഖേനെയാണ് ഇതിനുളള നടപടികള്‍ തുടങ്ങിയിട്ടുളളത്. നൂറിലേറേപ്പേര്‍ പ്രതികളായ കേസില്‍ മൂന്നു പേരെമാത്രം ഇതില്‍ ശിക്ഷിച്ചതില്‍ അനീതിയുടെ വശമുണ്ട്. സാമൂഹ്യ സേവനപ്രവര്‍ത്തനങ്ങളില്‍ സജീവമായ തന്നെ ഒതുക്കുന്നതിനാണ് ഇപ്പോള്‍ കേസില്‍ പ്രതിയാക്കി ശിക്ഷിപ്പിക്കാന്‍ കൂട്ടുനിന്നതെന്നും നസീര്‍ ചൂണ്ടിക്കാട്ടി.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ താന്‍ കല്ലെറി|ഞ്ഞിട്ടില്ല. അത്തരം സമരം നടത്തുന്ന ശൈലി തനിക്കില്ല. തലശേരി റസ്റ്റ് ഹൗസില്‍ ഉമ്മന്‍ചാണ്ടിയെത്തിയപ്പോള്‍ പോയി കണ്ടതു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിട്ടാണെന്നും മാപ്പു പറഞ്ഞിട്ടില്ലെന്നും സിഒടി നസീര്‍ വ്യക്തമാക്കി. അതേസമയം 107 പ്രതികളെ വെറുതെ വിട്ടതിനെതിരെ പ്രോസിക്യൂഷന്‍ ഉടന്‍ അപീല്‍ നല്‍കണമെന്നു കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. പ്രതികളെ സഹായിക്കാന്‍ കേസ് നടത്തിപ്പില്‍ ഗുരുതരമായ വീഴ്ചയുണ്ടായെന്ന ആരോപണവും കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നിയിച്ചിട്ടുണ്ട്.
Keywords: Kannur, Kerala, News, Allegation, Oommen Chandy, Murder Attempt, Case, CPM, Leader, Party, Media, Attack, Vehicles, Court, Police, Congress, Politics, Political-News, Top-Headlines, COT Nazeer again entered the legal battle.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.